Cover StoryFrom the EditorNationalNews

അടുത്ത ലക്ഷ്യം ഗുജറാത്ത്, രാഹുൽ ഗാന്ധിയുടെ പുതിയ പദ്ധതി

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 15 വര്‍ഷമായി ബി ജെ പിയുടെ തട്ടകമായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ഗുജറാത്ത് ലക്ഷ്യം വെച്ച് നീങ്ങുന്നത്. ഗുജറാത്തില്‍ ആക്ഷന്‍ 50 എന്ന പദ്ധതിക്കാണ് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരിക്കുന്നത്. 26 ലോകസ്ഭ മണ്ഡലങ്ങളുളള ഗുജറാത്തിലെ പകുതി മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ബി ജെ പിക്ക് ഏറെ സ്വാധീനമുളള സംസ്ഥാനമാണ് ഗുജറാത്ത്. പട്ടേല്‍ വിഭാഗം ബി ജെ പിക്കെതിരെ രംഗത്ത് വന്നതോടെ ഗുജറാത്തില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലാണ് .

26 മണ്ഡലങ്ങളില്‍ പകുതി പിടിച്ചെടുക്കാന്‍ വേണ്ടിയുളള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് കോണ്‍ഗ്രസ്. ഇതിനായി ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുകയും മികച്ച പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. പ്രത്യേകം സെക്രട്ടറിമാരേയും കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്. പ്രത്യേക യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കുകയും മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ എന്തൊക്കെ പദ്ധതികള്‍ അവതരിപ്പിക്കണമെന്നതുമടക്കം പാര്‍ട്ടി നിര്‍ദ്ദേശം നല്‍കും. ഓരോ അസംബ്ലി മണ്ഡലങ്ങളിലുമുള്ള 270 ബൂത്തുകളിലും കോണ്‍ഗ്രസ് ഈ വ്യത്യസ്ത പരിപടികള്‍ നടപ്പാക്കും. ഗുജറാത്തില്‍ ഭൂരിഭാഗവും കര്‍ഷകരും ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത് കോണ്‍ഗ്രസിന് അനുകൂലവും ബി ജെ പിക്ക് പ്രതികൂലവുമാണ്. കോണ്‍ഗ്രസ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കുളളില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തളളിയതോടെ കര്‍ഷകരുടെ വലിയ പിന്തുണയാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്. അതുപോലെ തന്നെ ഗുജറാത്തിലെയും കര്‍ഷകരുടെ പിന്തുണയും നേടിയെടുക്കാമെന്ന് ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close