Cover StoryFrom the EditorNationalNews

മിസ്റ്റർ ട്രംപ്, ഞങ്ങളുടെ പ്രധാനമന്ത്രിയെ അപമാനിക്കരുത്, താക്കീതുമായി കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട്‌ ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌. പ്രധാനമന്ത്രിയെ കുറിച്ച് ട്രംപ് പറഞ്ഞത് മോശം കാര്യമാണെന്നും അത് ഇന്ത്യക്ക് സ്വീകരിക്കാൻ ആകില്ലെന്നും കോൺഗ്രസ്‌ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ ഇടപെടലിനെ കുറിച്ച് പ്രതിപാദിക്കവേയാണ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞത്. “നിങ്ങൾക്ക് അത് എന്താണെന്ന് അറിയാമോ? ഞങ്ങൾ ഏതാണ്ട് അഞ്ച് മണിക്കൂറോളം സംസാരിച്ചു. പക്ഷെ അദ്ദേഹം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നിർമിച്ച ലൈബ്രറിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഓഹ് നന്ദിയെന്ന് പറയുമെന്നായിരിക്കും കരുതിയത്. എനിക്കറിയില്ല അഫ്ഘാനിസ്താനിൽ ആരാണ് ആ ലൈബ്രറി ഉപയോഗിക്കുകയെന്ന്. “അഫ്‌ഗാനിസ്ഥാനിൽ പുനർനിർമാണത്തിൽ ഇന്ത്യയുടെ പങ്കിനെകുറിച്ച് പരിഹാസരൂപേണ ട്രംപ് പറഞ്ഞു.

സർക്കാർ ട്രംപിന്റെ വാക്കുകളെ ശ്രദ്ധയോടെ പ്രതിപാദിച്ചപ്പോൾ കോൺഗ്രസ്‌ ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ വേണ്ടി രംഗത്തെത്തി. “ട്രംപിന്റെ വാക്കുകളും അതിന്റെ സ്വഭാവവും അങ്ങേയറ്റം അപലപനീയം ആണ്. ഇത് ഇന്ത്യക്ക് സ്വീകരിക്കാൻ ആകില്ല.”മുതിർന്ന കോൺഗ്രസ്‌ നേതാവ് അഹമദ് പട്ടേൽ പറഞ്ഞു.

“നമ്മുടെ സർക്കാർ ശക്തമായി പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു. 2004 മുതൽ ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ നിർമ്മിച്ച റോഡുകളും അണക്കെട്ടുകളും ചൂണ്ടിക്കാട്ടി വേണം ട്രംപിന് മറുപടി കൊടുക്കാൻ. “അഹമ്മദ്‌ പട്ടേൽ വ്യക്തമാക്കി.

കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാലയും കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നു, “മിസ്റ്റർ ട്രംപ്, ഞങ്ങളുടെ പ്രധാനമന്ത്രിയെ പരിഹസിക്കുന്നത് അവസാനിപ്പിക്കൂ. ഇന്ത്യക്ക് അമേരിക്കയുടെ ഉപദേശം വേണ്ട. “സുർജേവാല ട്വീറ്റ് ചെയ്തു.

ഇത് ആദ്യമായല്ല അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ അഫ്ഘാൻ നയം ചർച്ച ചെയ്യവേ ട്രംപ് മോഡിയെ പരിഹാസരൂപേണ അനുകരിച്ചത് വാഷിംഗ്‌ടൺ പോസ്റ്റ് വാർത്ത ആക്കിയിരുന്നു. അതേസമയം, റാഫേൽ ഇടപാടിൽ പാർലമെന്റിൽ മോഡിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിക്കുമ്പോൾ ആണ് മോഡിക്ക് വേണ്ടി ട്രംപിനെ വിമർശിക്കാൻ കോൺഗ്രസ്‌ തയാറായതെന്നതും ശ്രദ്ധേയമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close