Cover StoryFrom the EditorNationalNews

എന്താണ് സർ പത്രസമ്മേളനം നടത്താത്തത്, മോദിയോട് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹാസ രൂപേണ വിമര്‍ശിച്ച് ബി ജെ പി നേതാവ് ശത്രുഘൻ സിന്‍ഹ. മോദി പുതുവത്സര ദിനത്തില്‍ എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തിനെതിരെയാണ് ശത്രുഘൻ സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്. സിന്‍ഹ ട്വറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ് ‘ നേരിട്ടുള്ള ചോദ്യങ്ങള്‍ താങ്കള്‍ക്ക് ഇഷ്ടമല്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും താങ്കള്‍ യശ്വന്ത് സിന്‍ഹയുടേയും ജ്ഞാനിയായ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരിയുടേയും ചോദ്യങ്ങള്‍ നേരിടാനുള്ള ധൈര്യം എങ്കിലും കാണിച്ചല്ലോ. എന്തായാലും താങ്കളുടെ പണ്ടത്തെ പെര്‍ഫോമന്‍സിന്റെ അടുത്ത് എത്തിയില്ല. മുന്‍ പ്രധാനമന്ത്രിമാരെല്ലാവരും തന്നെ പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു സര്‍, പക്ഷേ ഈ നാലര വര്‍ഷത്തെ ഭരണത്തിന് ഇടയില്‍ താങ്കള്‍ ഒരു പത്രസമ്മേളനത്തിന് പോലും സമയം കണ്ടെത്താതിരുന്നത് എന്തേ സര്‍.

സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാത്ത മാധ്യമപ്രവര്‍ത്തകരേയാണ് ആവശ്യം. എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിനേയും ദ വയറിന്റെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ വിനോദ് ദുവയേയും നേരിടാന്‍ താങ്കള്‍ തയ്യാറാകുമോ? സബ് കാ സാഥ് സബ്കാ വികാസും രാമജന്‍മ ഭൂമിയും ഒക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ എല്ലാവരും എന്‍ഡിഎ വിട്ട് പോകുന്നത്. ഈ പുതുവര്‍ഷത്തില്‍ എങ്കിലും സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കാനുള്ള ധൈര്യം കാണിക്കണം സര്‍. ഒട്ടും നാടകീയത ഇല്ലാതെ സുതാര്യമായി ഇനിയെങ്കിലും പ്രവര്‍ത്തിക്കണം സര്‍, ഓര്‍മ്മിപ്പിക്കുന്നു ഒരു സഹോദരനായി, സഹപ്രവര്‍ത്തകനായി, സുഹൃത്തായി താങ്കളെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ് രാജ്യത്തിന്റെ നന്‍മയ്ക്ക് വേണ്ടിയും താങ്കളുടെ നന്‍മയ്ക്ക് വേണ്ടിയും ഇത് ചെയ്യണം. തിരഞ്ഞെടുപ്പാണെന്ന് മറക്കേണ്ട ഇനിയും താങ്കള്‍ അതിന് തയ്യാറായില്ലേങ്കില്‍ രാജ്യത്തെ ജനങ്ങളെ ദൈവം രക്ഷിക്കട്ടെ, പക്ഷേ തെരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു സര്‍, ജനാധിപത്യം വിജയിക്കട്ടെ സിന്‍ഹ കുറിച്ചു. ഇതിന് മുമ്പ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങും മോദിക്കെതിരെ ഇതേ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close