Cover StoryKeralaNews

ശബരിമലയില്‍ വീണ്ടും സ്ത്രീ; പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയത് ശ്രീലങ്കന്‍ സ്വദേശി 

ശബരിമല: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് പൊലീസ്. 47 കാരി ശശികലയാണ് ദര്‍ശനത്തിനുശേഷം മടങ്ങിയത്.

ഇന്നലെ രാത്രിയാണ് ശശികല ശബരിമല ദര്‍ശനം നടത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പതിനെട്ടാംപടി ചവിട്ടിയാണ് ശശികല ദര്‍ശനം നടത്തിയത്.

ഇന്നലെ ഏഴുമണിയോടുകൂടി ശശികല സന്നിധാനത്തേക്ക് പോയിരുന്നു. എന്നാല്‍ മരക്കൂട്ടത്തുവെച്ച് ഇവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊലീസ് ഇവരെ തിരിച്ചിറക്കുകയായിരുന്നു.

ഇതിനെതിരെ ശശികല പ്രതിഷേധിച്ചിരുന്നു. തനിക്കെതിരെ യാതൊരു പ്രതിഷേധവുമുണ്ടായിട്ടില്ലെന്നും പൊലീസ് തന്നെ നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നുവെന്നാണ് ശശികല പറഞ്ഞത്.

ഇതിനു പിന്നാലെയാണ് ശശികലയെ പൊലീസ് സന്നിധാനത്ത് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഹരിവരാസനം പാടി നട അടക്കുന്നതിന് തൊട്ടുമുമ്പായാണ് ശശികല ദര്‍ശനം നടത്തിയത്.

ഭര്‍ത്താവിനും മകനുമൊപ്പമാണ് ശശികല ശബരിമല ദര്‍ശനത്തിനായെത്തിയത്. ഭര്‍ത്താവിനെയും മകനെയും മുമ്പില്‍ അയച്ചശേഷം 20 മിനിറ്റ് പിറകിലായാണ് ശശികലയെ സന്നിധാനത്തേക്ക് കൊണ്ടുപോയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close