Cover StoryFrom the EditorLifeSpecial

സംഘപരിവാർ അക്രമങ്ങളെ ശക്തമായി അപലപിച്ച് ദേശീയ പത്രം

വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക –

https://youtu.be/f5mV9bH0oeM

ശബരിമല വിഷയം മുന്‍നിര്‍ത്തി ബി ജെ പി സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദ ടെലിഗ്രാഫ് ദിനപത്രം. ദേശീയ മാധ്യമങ്ങളുടേത് അടക്കമുളള സംഘ്പരിവാര്‍ അനുകൂല മുഖംമൂടി വലിച്ചു കീറിയിരിക്കുകയാണ് ദ ടെലിഗ്രാഫ് .ശബരിമല വിഷയത്തില്‍ സംഘ്പരിവാര്‍ ശക്തികളോട് കാണിക്കുന്ന മയത്തിലുള്ള നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് പത്രം. പത്രത്തിന്റെ സൂപ്പര്‍ ലീഡായി നല്‍കിയചിത്രത്തിന്റെ ഹെഡിങ്ങാണ് ഇപ്പോള്‍ ശ്രദ്ധയാമായിരിക്കുന്നത്. കല്ലും വടികളുമായി നില്‍ക്കുന്ന അക്രമസക്തരായ ചെറുപ്പക്കാരാണ് ചിത്രത്തില്‍. കശ്മീരില്‍ അവര്‍ക്കു നേരെ നാം നിറയൊഴിക്കുന്നു, കേരളത്തില്‍ അവരെ നാം ഭക്തരെന്ന് വിളിക്കുന്നു ഇതായിരുന്നു ആ ഹെഡിങ്. നിയമവാഴ്ച അട്ടിമറിക്കാനും നീതിന്യായ പ്രക്രിയയെ ബ്ലാക്ക് മെയില്‍ ചെയ്യാനും ലക്ഷ്യമിട്ടുള്ള പ്രാകൃതമായ തെമ്മാടിത്തമാണ് കേരളത്തില്‍ സംഘപരിവാര്‍ ഹര്‍ത്താലിന്റെ മറവില്‍ നടന്നതെന്നും പത്രം റിപ്പോര്‍ട്ടില്‍ പറയുന്നു.ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം കേരളം സാക്ഷിയായത് ആചാരത്തിന്റെ പേരിലുളള രാഷ്ട്രീയ മുതലെടുപ്പുകളാണ്.

കഴിഞ്ഞ ദിവസം രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ വിറളിപൂണ്ട ആര്‍എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനമാകെ അക്രമം ആഴിച്ചുവടുകയായിരുന്നു ഭക്തര്‍ എന്ന് അവകാശപ്പെടുന്ന ആ സ്ംഘപരിവാറുകാര്‍. പൊലീസിന് നേരെ കല്ലെറിഞ്ഞും, ബോംബെറിഞ്ഞും, സാധാരണ ജനങ്ങളെ പോലും എന്തിന് സത്രീകളെയും കുട്ടികളെയും പോലും വെറുതെ വിടാതെ അവര്‍ സംസ്ഥാനം കത്തി ചാമ്പലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. എന്തിന് വേണ്ടി നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നു എന്ന ചോദ്യത്തിന് അവര്‍ക്ക് ഒരേയൊരു ഉത്തരം മാത്രം, അത് ദൈവത്തിന് വേണ്ടി. പല തീവ്രവാദി സംഘടനകളും മനുഷ്യനെ കൊന്ന് ഒടുക്കുന്നതും ദൈവത്തിന് വേണ്ടി മാത്രമായിരുന്നു എന്നതും ഇവിടെ ശ്രദ്ധയമാണ്. എന്നാല്‍ ഈ അക്രമത്തെ പല ദേശീയ മാധ്യമങ്ങളടക്കം ഹിന്ദുക്കളുടെ പ്രതിഷേധം എന്ന് പറഞ്ഞ് വിഷയത്തിന്റെ തീവ്രതയെ ലഘുകരിച്ച് കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ ദി ടെലിഗ്രാഫ് എന്ന് ദിനപത്രം യാതൊരു മടികൂടാതെ ആ മുഖം മൂടി അങ്ങ് വലിച്ചുകീറി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close