Cover StoryFrom the EditorNationalNews

ഡൽഹിയിൽ കോൺഗ്രസ്‌ -ആം ആദ്മി സഖ്യത്തിന് വഴിയൊരുങ്ങുന്നു, കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു

ഡൽഹി കോൺഗ്രസ്‌ അധ്യക്ഷൻ അജയൻ മാക്കൻ രാജിവച്ചു. ഇതോടെ ഡൽഹിയിൽ കോൺഗ്രസ്‌ -ആം ആദ്മി പാർട്ടി സഖ്യത്തിന് വഴിയൊരുങ്ങുന്നു എന്നാണ് സൂചന. നാല് വർഷമായി ഡൽഹി അധ്യക്ഷനായിരുന്ന അജയ് മാക്കൻ ആം ആദ്മി തലവൻ അരവിന്ദ് കേജ്രിവാളിന്റെ കടുത്ത വിമർശകൻ ആയിരുന്നു.

കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി അജയ് മാക്കന്റെ രാജി സ്വീകരിച്ചു. ആരോഗ്യ കാരണങ്ങളാൽ ആണ് രാജി എന്നാണ് വിശദീകരണം എങ്കിലും ദേശീയ രാഷ്ട്രീയത്തിൽ അജയ് മാക്കന് ഒരു റോൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ അജയ് മാക്കൻ മത്സരിക്കാനും സാധ്യത ഉണ്ട്.

ആം ആദ്മിയോട് തോറ്റു കോൺഗ്രസ്‌ ഡൽഹിയിൽ അധികാരത്തിൽ നിന്ന് പുറത്തു പോയതിനു പിന്നാലെയാണ് അജയ് മാക്കൻ ഡൽഹി കോൺഗ്രസ്‌ പ്രസിഡന്റ് ആകുന്നത്. അരവിന്ദ് കേജ്രിവാളിന്റെ കടുത്ത വിമർശകൻ ആയ അജയ് മാക്കൻ കോൺഗ്രസ്‌ -ആം ആദ്മി സഖ്യം പാടില്ല എന്ന നിലപാട് ഉള്ളയാളാണ്. അജയ് മാക്കൻ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നാൽ ആം ആദ്മിയുമായി ഒരു ചർച്ചയും കോൺഗ്രസിന് സാധ്യമല്ലാതെ വരും. 2017 മെയ്‌ മാസത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി ഏറ്റപ്പോഴും മൂന്ന് മാസം മുമ്പ് ആം ആദ്മിയുമായുള്ള ചർച്ച വഴി മുട്ടിയപ്പോഴും അജയ് മാക്കൻ രാജിക്ക് തയ്യാറായെങ്കിലും രാഹുൽ ഗാന്ധി സമ്മതിച്ചില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close