Cover StoryFrom the EditorNationalNews

കോൺഗ്രസുമായി സഖ്യം വേണമെന്ന് എഎപി പഞ്ചാബ് ഘടകം

ആം ആദ്മി പാര്‍ട്ടിയുടെ ഒരു വിഭാഗം നേതാക്കളും പഞ്ചാബിലെ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ താത്പര്യം അറിയിച്ചു. പാര്‍ട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പഞ്ചാബ് ഘടകം അഭിപ്രായം പ്രകടിപ്പിച്ചത്.

അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമിതിയുടെ നാല് മണിക്കൂര്‍ നീണ്ട നിന്ന യോഗത്തില്‍ എ എ പിയുടെ പഞ്ചാബ് ഘടകം രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുമായി കൈക്കോര്‍ക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയാണ് എ എ പി. പഞ്ചാബ്, ഹരിയാന, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം കണക്കിലെടുത്ത് രാഷ്ട്രീയ കാര്യ സമിതി ജനുവരി 15ന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് എ എ പി നേതാവ് ഗോപാല്‍ റായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇപ്പോള്‍ എന്തായാലും കോണ്‍ഗ്രസുമായി സഖ്യമില്ല, ഭാവിയിലെ തീരുമാനം എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എ എ പി നേതാവും, എം പിയുമായ സഞ്ജയ് സിങ് വ്യക്തമാക്കി.
പഞ്ചാബ്, ഡല്‍ഹി, ഹരിയാന, ഗോവ, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ 33 ലോക്സഭ സീറ്റുകളില്‍ മത്സരിക്കുന്നതിന് കഴിഞ്ഞ ആഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസുമായോ, മഹാസഖ്യവുമായോ എന്തെങ്കിലും സഖ്യത്തെ പറ്റി യോഗത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും എഎപി വ്യക്താക്കള്‍ പറഞ്ഞു.
ഇത്തരത്തിലുളള യോഗങ്ങള്‍ ജനുവരി 15 വരെ നീളുമെന്ന് അതിന് ശേഷം തീരുമാനിക്കും കോണ്‍ഗ്രസുമായി സഖ്യം വേണോ എന്നതാണ് പാര്‍ട്ടി തീരുമാനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close