Cover StoryFrom the EditorNationalNews

കോൺഗ്രസ് പുറത്തുവിട്ട ടേപ്പിൽ കുരുങ്ങി ഗോവ ബിജെപി

റാഫേൽ ഇടപാടിന്‍റെ മു‍ഴുവൻ രേഖകളും അടങ്ങുന്ന ഫയൽ തന്‍റെ ബെഡ്റൂമിൽ ഉണ്ടെന്ന മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ മന്ത്രിസഭായോഗത്തിൽ പറഞ്ഞുവെന്ന് ഒരു സംസ്ഥാന മന്ത്രി മറ്റൊരാളുമായി നടത്തിയെന്ന പറയുന്ന ഫോൺ സംഭാഷണത്തിൽ കുരുങ്ങി ബിജെപി.സംഭാഷണം വ്യാജമാണെന്നും അന്വേഷണം നടത്തുമെന്നും ബിജെപി പറഞ്ഞെങ്കിലും ഇതുവരെ മുഖ്യമന്ത്രി മനോഹർ പരീക്കർ ഇതു സംബന്ധിച്ച ഉത്തരവിറക്കിയിട്ടില്ല.കോൺഗ്രസാണ് ഫോൺ സംഭാഷണം പുറത്തു വിട്ടത്.ബിജെപിക്ക് ഏറെ ബുദ്ധിമുട്ടുളള സമയമാണിതെന്ന് ഗോവ മുൻമുഖ്യമന്ത്രിയും ബിജെപി സംസ്ഥാന കോർ കമ്മിറ്റി അംഗവുമായ ലക്ഷ്മികാന്ത് പർസേക്കർ പറഞ്ഞു.

ബുധനാ‍ഴ്ചയാണ് കോൺഗ്രസ് ടേപ്പ് പുറത്തുവിട്ടത്.ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ മറ്റൊരാളുമായി സംസാരിക്കുന്നതാണ് ടേപ്പ്.ഡിസംബർ 20ന് നടന്ന ഗോവ മന്ത്രിസഭാ യോഗത്തിൽ റാഫേലിന്‍റെ സുപ്രധാന ഫയൽ തന്‍റെ ബെഡ്റൂമിൽ ഉണ്ട് എന്ന് മനോഹർ പരീക്കർ പറഞ്ഞുവെന്ന് സംഭാഷണത്തിൽ റാണെയെന്ന് ആരോപിക്കപ്പെടുന്നയാൾ പറയുന്നു.റാണെ ശബ്ദം തന്‍റേതല്ലെന്ന് പറയുന്നുണ്ടെങ്കിൽ ലീക്കായ ടേപ്പ് ബിജെപിക്ക് വൻ ദോഷം ചെയ്തതെന്ന് ബിജെപി വൃത്തങ്ങൾ സമ്മതിക്കുന്നുണ്ട്.

ടേപ്പിൽ പരാമർശിക്കപ്പെടുന്ന ബിജെപി ദേശീയ വക്താവ് നിലേഷ് കർബാൾ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.ഏതെങ്കിലും പ്രത്യേക ഏജൻസി ഇക്കാര്യം അന്വേഷിക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് നിലേഷിന്‍റെ പ്രതികരണം.ടേപ്പ് പുറത്തുവന്നത് സാഹചര്യം മോശമാക്കിയിട്ടുണ്ടെന്ന് നിലേഷ് വ്യക്തമാക്കുന്നു.അതേസമയം,അന്വേഷണം സംബന്ധിച്ച ഒരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഗോവ ഡിജിപി മുക്തേഷ് ചന്ദറും പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close