Cover StoryFrom the EditorNationalNews

മമതയ്ക്ക് കോൺഗ്രസിന്‍റെ ചെക്ക്,തൃണമൂൽ നേതാക്കളുംപ്രവർത്തകരും കൂട്ടത്തോടെ കോൺഗ്രസിൽ

പശ്ചിമ ബംഗാളിൽ മമതാ ബാനർജിയെ അമ്പരിപ്പിച്ച് കോൺഗ്രസിന്‍റെ നീക്കം.2000 മുസ്ലീം തൃണമൂൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.തൃണമൂൽ കോൺഗ്രസ് ന്യൂനപക്ഷ സെൽ വൈസ് പ്രസിഡണ്ട് ഷക്കീൽ അൻസാരിയും കോൺഗ്രസിൽ ചേർന്നവരിൽ പെടുന്നു.

തൃണമൂലിൽ നിന്ന് മാത്രമല്ല കൊ‍ഴിഞ്ഞുപോക്ക് ബിജെപി,സിപിഐഎം എന്നീ പാർട്ടികളിൽ നിന്നുളള മുസ്ലീം പ്രവർത്തകരും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.മുസ്ലീം സമുദായത്തിന് ബംഗാളിൽ മൊത്തം 27% വോട്ടുണ്ട്എന്നുളളത് സംസ്ഥാനത്ത് കോൺഗ്രസിന് വലിയ ഊർജം നൽകിയിട്ടുണ്ട്.തൃണമൂലിൽ ജനാധിപത്യമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഷക്കീൽ അൻസാരി പാർട്ടി വിട്ടത്.

ബംഗാളിൽ തൃണമൂലുമായി യാതൊരു സഖ്യത്തിനും ശ്രമിക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് ഘടകം രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.ജനുവരി 19ന് മമത ബാനർജി നടത്തുന്ന ഫെഡറൽ ഫ്രണ്ട് റാലിയിൽ കോൺഗ്രസ് നേതൃത്വം പങ്കെടുക്കരുതെന്നും സംസ്ഥാന ഘടകം ഹൈക്കമാണ്ടിനോട് അഭ്യർത്ഥിച്ചു.

ഇമാമുകൾക്കുളള മാസ പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ കൊൽക്കത്തയിൽ വൻ റാലി നടത്തിയതിനു പിന്നാലെയാണ് കോൺഗ്രസിലേക്ക് കൂടുതൽ മുസ്ലീം നേതാക്കളും പ്രവർത്തകരും എത്തുന്നത്.ദുർഗാ പൂജയ്ക്ക് മമത 28 കോടി അനുവദിച്ചതും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close