Cover StoryFrom the EditorNationalNews

റാഫേൽ തിളച്ചുമറിയുമ്പോൾ ക്ലാസ്സ്‌ എടുക്കാൻ പോയി മോദി, പരിഹസിച്ച് രാഹുൽ

റാഫേല്‍ വിഷയത്തില്‍ പാര്‍ലമെന്റ് തിളച്ചു മറിയുന്നതിനിടെ സര്‍വ്വകലാശാല സന്ദര്‍ശനത്തിനു പോയ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനു പകരം മോദി സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയിരിക്കുകയാണ്. അവിടുത്തെ വിദ്യാര്‍ത്ഥികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് നിങ്ങള്‍ അദ്ദേഹത്തോട് റാഫേല്‍ ഇടപാടിനെ സംബന്ധിച്ച് ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ പറയണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ റാഫേല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ വന്ന് വിശദീകരണം നല്‍കാനുളള ധൈര്യം മോദി കാണിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. റാഫോല്‍ വിഷയുവുമായി ബന്ധപ്പെട്ട് പല തവണ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു എന്നാല്‍ മോദി ഇതുവരെ അതിന് തയ്യാറായിട്ടില്ലന്നും രാഹുല്‍ പറഞ്ഞു. മോദി റാഫേല്‍ വിഷയത്തില്‍ 20മിനിറ്റ് ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വ്യോമസേനയുടെ എട്ട്് വര്‍ഷത്തെ അദ്ധ്വാനത്തിന്റെ ഫലമായാണ് റാഫേല്‍ പോര്‍വിമാനം തെരഞ്ഞെടുത്തത്. 126 വിമാനങ്ങളാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അത് 36 മാത്രമാക്കി ചുരുക്കിയത് ആരാണ്? 126 വിമാനങ്ങള്‍ വേണ്ടെന്ന് വ്യോമസന സര്‍ക്കാറിനോട് പറഞ്ഞിട്ടുണ്ടോ? പാര്‍ലമെന്റില്‍ എന്തുകൊണ്ട് ‘എ.എ’യുടെ പേര് ആവര്‍ത്തിക്കാന്‍ പാടില്ല മോദി ജീ, പരീക്കരുടെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന റാഫേല്‍ ഫയലുകളെ കുറിച്ച് തുറന്ന് പറയണം തുടങ്ങിയ ചോദ്യങ്ങള്‍ രാഹുല്‍ ട്വിറ്ററില്‍കൂടി മോദിക്കെതിരെ ഉന്നയിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close