Cover StoryFrom the EditorNationalNews

പഞ്ചാബിൽ തൊഴിൽ വാഗ്ദാനം പാലിച്ച് കോൺഗ്രസ്‌ സർക്കാർ

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/2iNb-n8Tmrw

നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതളളിയിരുന്നു. ഇത് മാതൃകയാക്കി ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവിധ സര്‍ക്കാരുകളും ഇത്തരത്തിലുളള നീക്കങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പഞ്ചാബിലും വന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും രംഗത്തെത്തി. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കായി 1.2 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാനാണ് ചൊവ്വാഴ്ച്ച മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പഞ്ചാബില്‍ യുവാക്കള്‍ മയക്കുമരുന്നിന് അടിമകളായി മാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കി യുവാക്കളെ മയക്കുമരുന്നിന്റെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു. അതോടൊപ്പം തന്നെ സംസ്ഥാനത്ത് രൂക്ഷമായ തൊഴിലില്ലായ്മ ആണെന്നുളള പ്രതിപക്ഷ വാദത്തിന് തടയിടാന്‍ കൂടിയാണ് പഞ്ചാബ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നി വകുപ്പുകളിലാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതൊണ് പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രത്യേക താല്‍പര്യമെടുത്താണ് ഈ നടപടി കൈകൊണ്ടത്. സ്വകാര്യ മേഖലയിലും യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുകയാണെന്ന് കഴിഞ്ഞ ദിവസം അമരീന്ദര്‍ സിങ് വ്യക്തമാക്കിയിരുന്നു. ‘ഘര്‍ ഘര്‍ റോസ്ഗാര്‍ യോജന ആന്‍ഡ് കരോബാര്‍ മിഷന്‍’ പദ്ധതിക്ക് കീഴിലാണ് പൊതു-സ്വകാര്യ മേഖലകളില്‍ സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close