Cover StoryFrom the EditorNationalNews

മൻമോഹൻ സിംഗ് ചിത്രം, അനുപംഖേർ പുലിവാൽ പിടിച്ചു

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/W7qW16Ujuxo

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങിന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ച അനുപം ഖേറിനെതിരെ ബിഹാര്‍ കോടതിയില്‍ കേസ് എടുത്തിരിക്കുന്നു. സമൂഹത്തിലെ പ്രമുഖരായ വ്യക്തികളുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ്
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഒജ്ഹയാണ് പരാതി നല്‍കിയിരിക്കുന്നത്.

മുസാഫര്‍പൂറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ജനുവരി 8ന് സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇതിന് മുന്നേ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ഗുജറാത്ത് എം എല്‍ എ ജിഗ്നേഷ് മേവാനിയും രംഗത്തെത്തിയിരുന്നു. തനിക്ക് മോദിയെക്കുറിച്ച് ഒരു സിനിമ എടുക്കാന്‍ താത്പര്യമുണ്ടെന്നും , ചിത്രത്തിന്റെ പേര് കാവല്‍ക്കാരന്‍ കളളനാണന്നുമാണ് ജിഗ്നേഷ് പ്രതികരിച്ചത്. ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഡോ മന്‍മോഹന്‍സിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രധാന ഏടുകള്‍ പ്രമേയമാക്കി ഒരുക്കിയ ചിത്രത്തില്‍ മന്‍ മോഹന്‍ സിങ്ങായി സ്‌ക്രീനിലെത്തുന്ന അനുപം ഖേറിനെതിരെയും മുന്‍പ്രധാനമന്ത്രിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവും ചിത്രത്തിനു ആധാരമായ പുസ്തകത്തിന്റെ രചയിതാവുമായ സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്നക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് രത്‌നാഗര്‍ ഗട്ടെയാണ്. ചിത്രം ഈ മാസം 11ന് റിലീസ് ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close