Cover StoryFrom the EditorNationalNews

റാഫേലിൽ മോഡിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/S4HwPhR70qA

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ റാഫേൽ വിഷയത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റ് ചർച്ചക്ക്‌ ശേഷമായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷന്റെ വിമർശനം.
95 മിനിറ്റ് നീണ്ട് നിന്ന പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നുവെന്നും, റാഫേൽ വിഷയത്തിൽ പാർലമെന്റിൽ വന്ന് വിശദീകരണം നൽകാനുളള ധൈര്യം മോദി കാണിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

റാഫേൽ വിഷയയുവുമായി ബന്ധപ്പെട്ട് പല തവണ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു എന്നാൽ മോദി ഇതുവരെ അതിന് തയ്യാറായിട്ടില്ലന്നും രാഹുൽ പറഞ്ഞു. മോദി റാഫേൽ വിഷയത്തിൽ 20മിനിറ്റ് ചർച്ചയ്ക്ക് തയ്യാറാവണമെന്നും, നാല് ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വ്യോമസേനയുടെ എട്ട് വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമായാണ് റാഫേൽ പോർവിമാനം തെരഞ്ഞെടുത്തത്. 126 വിമാനങ്ങളാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ, അത് 36 മാത്രമാക്കി ചുരുക്കിയത് ആരാണ്? 126 വിമാനങ്ങൾ വേണ്ടെന്ന് വ്യോമസേന സർക്കാറിനോട് പറഞ്ഞിട്ടുണ്ടോ? പാർലമെന്റിൽ എന്തുകൊണ്ട് ‘എ.എ’യുടെ പേര് ആവർത്തിക്കാൻ പാടില്ല മോദി ജീ, പരീക്കരുടെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരിക്കുന്ന റാഫേൽ ഫയലുകളെ കുറിച്ച് തുറന്ന് പറയണം തുടങ്ങിയ ചോദ്യങ്ങൾ രാഹുൽ ട്വിറ്ററിൽകൂടി മോദിക്കെതിരെ ഉന്നയിച്ചു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ റാഫേൽ വിഷയത്തിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബഹളത്തിൽ പലതവണ സഭ നിറുത്തിവച്ചിരുന്നു. ഒറ്റ വിമാനം പോലും ഇന്ത്യയിൽ എത്തിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ പറഞ്ഞു. റാഫേൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട ചില ഫയലുകൾ തന്റെ കിടപ്പുമുറിയിൽ ഉണ്ടെന്ന് മുൻ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ പറയുന്നതിന്റെ ഓഡിയോ ടേപ്പ് സഭയിൽ കേൾപ്പിക്കാൻ അനുവദിക്കണമെന്ന് രാഹുൽ സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. ആ ടേപ്പ് സാക്ഷ്യപ്പെടുത്താൻ രാഹുൽ തയ്യാറാണോ എന്നായി സ്പീക്കർ സുമിത്ര മഹാജന്റെ ചോദ്യം. സ്പീക്കർക്ക് പേടിയാണെങ്കിൽ ടേപ്പ് കേൾപ്പിക്കേണ്ടതില്ലെന്ന് രാഹുൽ പറഞ്ഞു. രാഹുൽ നുണ പറയുകയാണെന്ന് കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി നാഷനൽ ഹെറാൾഡ് പ്രശ്നവും ചർച്ച ചെയ്തു. റാഫേൽ പോർവിമാന ഇടപാടിൽ മോദി പ്രമുഖ വ്യവസായി അനിൽ അംബാനിയെ സഹായിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. അതേസമയം, അംബാനിയുടെ പേര് ആവർത്തിക്കുന്നതിനോട് സ്പീക്കർ വിയോജിച്ചു. എന്നാൽ, ‘എ എ’ എന്നു പറയാമെന്നായി രാഹുൽ. അംബാനി ബി.ജെ.പി അംഗമാണോ എന്നും രാഹുൽ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close