Cover StoryFrom the EditorNews

“മിസ്റ്റർ ഡബിൾ എ “പാർലമെന്റിൽ മരണ മാസായി രാഹുൽ ഗാന്ധിയുടെ പ്രസംഗം

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/LPPyNwwvFyk

റിലയന്‍സ് ഗ്രൂപ്പ് മേധാവി അനില്‍ അംബാനിയുടെ പേര് പാര്‍ലമെന്റില്‍ പറയരുതെന്ന സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്‍ദ്ദേശത്തിനെതിരെ പരിഹാസ മറുപടിയുമായി രാഹുല്‍ ഗാന്ധി.
സ്പീക്കറുടെ നിര്‍ദ്ദേശത്തിന് മറുപടിയായി എങ്കില്‍ ‘ഡബിള്‍ എ’യെന്ന് പറയാമോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനിടെയായിരുന്നു സംഭവം.എങ്കില്‍ ഡബിള്‍ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം. അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിലക്കി.

സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?’ എന്ന് മറുചോദ്യം ഉന്നയിച്ചു. എന്നാല്‍ പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്നായിരുന്നു സ്പീക്കറുടെ മറുപടി. എങ്കില്‍, ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ (AA) എന്ന് വിളിച്ചോട്ടെ..?’ രാഹുല്‍ ചോദിച്ചു. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തതോടെ, അംബാനി ബി.ജെ.പി മെമ്പര്‍ ആണോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. തുടര്‍ന്ന് പ്രസംഗത്തില്‍ രാഹുല്‍ അനില്‍ അംബാനിയെ ‘ഡബിള്‍ എ’ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇടയ്ക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചിടത്തെല്ലാം ‘ഡബിള്‍ എ’ എന്ന് തിരുത്തിപ്പറയുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close