Cover StoryFrom the EditorNationalNews

മധ്യപ്രദേശിൽ ബിജെപി സർക്കാർ കൊണ്ടുവന്നു നിർബന്ധിത വന്ദേമാതരം വേണ്ടെന്നുവെച്ച് കമൽനാഥ് സർക്കാർ

എല്ലാ മാസവും ഒന്നാം തീയ്യതി ആലപിക്കുന്ന വന്ദേമാതരം ഇനി മുതല്‍ നിര്‍ബന്ധമാക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്. എല്ലാ മാസവും വന്ദേമാതരം ചൊല്ലുന്നതുകൊണ്ട് ദേശസനേഹം വര്‍ദ്ധിക്കില്ലെന്നാണ് കമല്‍ നാഥ്‌ സര്‍ക്കാർ വ്യക്തമാക്കിയത് . ഇതോടെ 2005 മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമമാണ് ഇല്ലാതാകുന്നത്. 2005നു ശേഷം ഗവണ്‍മെന്റ് ജീവനക്കാര്‍ എല്ലാ മാസവും ഒന്നാം തീയതി വന്ദേമാതരം ചൊല്ലണമായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ജനുവരി ഒന്നിന് വന്ദേമാതരം ചൊല്ലാതെയാണ് സെക്രട്ടേറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ ജോലി ആരംഭിച്ചത്.

മുഖ്യമന്ത്രി കമല്‍നാഥ് വന്ദേമാതരം ആലപിക്കുന്നത് സംഘടിപ്പിക്കുന്ന ജനറല്‍ അഡിമിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫയലുകള്‍ തടഞ്ഞു വച്ചിരിക്കയാണ്. എന്നാല്‍ ഇതിനെതിരെ ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ഫയലുകള്‍ തടഞ്ഞ് വച്ചാല്‍ ഇനി വന്ദേമാതരം ആലപിക്കുന്നത് തുടരാനാവില്ലെന്നും അതിനാല്‍ ഇത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനതക്ക്‌ നല്കിയ പുതുവത്സരസമ്മാനമാണെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ പ്രത്യേക അജണ്ടയുടെ ഭാഗമായല്ല ഇത്തരത്തിലുളെളാരു നടപടി. ഒരു ദിവസം വന്ദേമാതരം ആലപിക്കുന്നത് കൊണ്ടൊന്നും ദേശസ്നേഹം ഉണ്ടാകില്ലെന്നും. ഇത്തരത്തിലുളള കാര്യങ്ങള്‍ ജനങ്ങളെ കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതല്ലെന്നും കമല്‍ നാഥ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close