Cover StoryFrom the EditorNews

റാഫേൽ ഇടപാടിൽ മനോഹർ പരീക്കറിന്റെ ബെഡ്‌റൂമിലുള്ള ഫയലിൽ എന്താണ്? ചോർത്തപ്പെട്ട ഫോൺ സംഭാഷണത്തിൽ കോൺഗ്രസ്‌

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക –
https://youtu.be/x-aisIJInN4

പ്രധാനമന്ത്രി മറുപടി പറയണം, അതാണ്‌ കോൺഗ്രസ്‌ ആവശ്യം. തന്റെ ബെഡ്‌റൂമിലുള്ള ഫയലിൽ റാഫേൽ ഇടപാട് സംബന്ധിച്ച എല്ലാമുണ്ടെന്ന മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കറിന്റെ അവകാശവാദത്തിന്റെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ഇതാണോ റാഫേൽ ഇടപാട് സംയുക്ത പാർലമെന്ററി അന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യം പ്രധാനമന്ത്രി നിരാകരിക്കാൻ കാരണമെന്ന് കോൺഗ്രസ്‌ ചോദിച്ചു.

ഗോവ മന്ത്രി വിശ്വജിത് റാണെ മറ്റൊരാളുമായി നടത്തുന്ന സംഭാഷണവുമായി ആണ് കോൺഗ്രസ്‌ വക്താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിനു എത്തിയത്. ഗോവ മന്ത്രിസഭാ യോഗത്തിൽ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്റെ പക്കലുണ്ടെന്ന് ഗോവ മുഖ്യമന്ത്രി കൂടിയായ മനോഹർ പരീക്കർ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് വിശ്വജിത് റാണെ പറയുന്നതായാണ് സംഭാഷണത്തിൽ ഉള്ളത്.

“മുഖ്യമന്ത്രി കൗതുകമുള്ള ഒരു കാര്യം പറഞ്ഞു,തന്റെ ബെഡ്‌റൂമിൽ റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഉണ്ടെന്നാണ് പറഞ്ഞത്. അതർത്ഥമാക്കുന്നത് അദ്ദേഹം ഇത് ഒരു വീണ്ടെടുപ്പ് ദ്രവ്യം ആയാണ് കാണുന്നതെന്നാണ്. റാഫേലുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും തന്റെ പക്കൽ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. “സ്ഥിരീകരിക്കപ്പെടാത്ത സംഭാഷണം വ്യക്തമാക്കുന്നു.

“ഇപ്പോൾ ഒന്ന് കൂടി വ്യക്തമായി കാവൽക്കാരൻ കള്ളൻ തന്നെ “സുർജേവാല പറഞ്ഞു.

“ഇനി പ്രധാനമന്ത്രി വ്യക്തമാക്കണം എന്തൊക്കെ രഹസ്യങ്ങൾ അടങ്ങുന്ന ഫയലുകൾ ആണ് മനോഹർ പരീക്കറിന്റെ ബെഡ്‌റൂമിൽ ഉള്ളതെന്ന്. “സുർജേവാല കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close