Cover StoryFrom the EditorNationalNews

ലക്ഷ്യം 200 സീറ്റ്, ചുരുങ്ങിയത് 150,മൂന്ന് വിഭാഗങ്ങൾക്ക് ഊന്നൽ, രാഹുലിന്റെ 2019 പദ്ധതി ഇങ്ങനെ

2019ലെ പൊതുതെരഞ്ഞെടുപ്പിൽ 200 സീറ്റ് പിടിക്കാനാണ് കോൺഗ്രസ്‌ ഉദ്ദേശം. ചുരുങ്ങിയത് 150 സീറ്റെങ്കിലും പിടിച്ചാൽ സഖ്യമായി അധികാരത്തിലെത്താമെന്നാണ് കോൺഗ്രസ്‌ കരുതുന്നത്. നിലവിൽ 44 സീറ്റാണ് കോൺഗ്രസിനുള്ളത്.

സമഗ്രമായ പദ്ധതിയാണ് ഈ ലക്ഷ്യത്തിന് വേണ്ടി രാഹുൽ ഗാന്ധി ഒരുക്കുന്നത്. ഇതിനായി ഒരു വിഷൻ ഡോകുമെന്റ് കോൺഗ്രസ്‌ തയ്യാറാക്കും. മൂന്ന് വിഭാഗങ്ങൾക്ക് ഊന്നൽ നൽകാനാണ് കോൺഗ്രസിന്റെ പദ്ധതി.

സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നീ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് കോൺഗ്രസ്‌ പ്രചാരണതന്ത്രങ്ങൾ ഒരുക്കുക. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കും, സുരക്ഷക്ക്‌ ഊന്നൽ നൽകും, സ്വയംതൊഴിൽ മേഖല ശക്തിപ്പെടുത്തും, തൊഴിൽ നിയമങ്ങൾ ശക്തമാക്കും തുടങ്ങിയവ കോൺഗ്രസ്‌ പ്രചാരണത്തിൽ ഇടം പിടിക്കും.

കർഷകർക്കായി പുതിയ പദ്ധതികൾ, കാർഷിക കടങ്ങൾ എഴുതിത്തള്ളും, ഉൽപ്പന്നങ്ങൾക്ക് മികച്ച താങ്ങുവില തുടങ്ങിയവയും കോൺഗ്രസ്‌ പ്രചാരണത്തിന്റെ ഭാഗമാകും.

യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം, ബാങ്ക് വായ്പ, അസംഘടിത മേഖലയിൽ തൊഴിൽ സുരക്ഷിതത്വം, ചെറുകിട മേഖലയ്ക്കു ഊന്നൽ തുടങ്ങിയവ കോൺഗ്രസ്‌ യുവാക്കൾക്ക് മുന്നിൽ വയ്ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close