Cover StoryFrom the EditorNationalNews

മോഡിയെ ഉന്നം വച്ച് ജിഗ്നേഷ് മേവാനിയുടെ സിനിമ, “കാവൽക്കാരൻ കള്ളനാണ് “

നരേന്ദ്ര മോദിയെ കുറിച്ച് തനിക്ക് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ഗുജറാത്ത് എം എല്‍ എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആസ്പതമാക്കിയുള്ള ‘ദി ആക്‌സിഡന്റല്‍ പ്രെംമിനിസ്റ്റര്‍’ വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. മുന്‍പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് പ്രധാനമന്ത്രിയായരുന്ന കാലത്തെ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിന് പിന്നാലെയാണ് സമാന രീതിയില്‍ ചിത്രമെടുക്കാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയത്.

മോദിയേയും ബി.ജെ.പിയെയും തുറന്നു കാണിക്കുന്ന തരത്തിലുള്ളതായിരിക്കണം ചിത്രമെന്നും, ചിത്രത്തിന്റെ പേര് ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു.പ്രധാനമന്ത്രി എന്ന നിലയില്‍ മോദി വന്‍പരാജയമാണ്. വാചക കസര്‍ത്തു കൊണ്ട് പിടിച്ചു നില്‍ക്കുന്ന തന്ത്രമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും ചെയ്യുന്നത്. മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം തീര്‍ച്ചയായും ഒരു ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്നും, ഷാരൂഖ്-സല്‍മാന്‍-ആമിര്‍ ഖാന്‍മാരുടെ ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ പണം ആ മോദി പടം നേടുമെന്നും മേവാനി പരിഹസിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിലുളള വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞു. അധികാരത്തിലേറിയാല്‍ നിറവേറ്റും എന്ന് മോദി പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ മോദി പാലിച്ചില്ലെന്ന് മാത്രമല്ല നോട്ട് നിരോധനം, ജി എസ് ടി, തുടങ്ങയവയില്‍ വീണ്ടും വീണ്ടും സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കി കൊണ്ടേയിരുന്നുവെന്നും ജിഗ്നേഷ് പറഞ്ഞു. ശബരിവിഷയത്തില്‍ ബി ജെ പിയുടെ നിലപാടിനെ വിമര്‍ശിക്കാനും ജിഗ്നേഷ് മറന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close