Cover StoryFrom the EditorNationalNews

ഉത്തർപ്രദേശിൽ കോൺഗ്രസ്‌ – ബിജെപി എൻജിഒ യുദ്ധം

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ടാണ് രാഷട്രീയ പാര്‍ട്ടികളുടെ നീക്കം. ഉത്തര്‍പ്രദേശ് പിടിക്കാന്‍ വേണ്ടി എല്ലാ പാര്‍ട്ടികളും പല തരത്തിലുളള തന്ത്രങ്ങളാണ് പയറ്റുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ശക്തിപ്പെടുത്താന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശവും നല്‍കിയിരുന്നു. എസ് പിയും ബി എസ് പിയും കോണ്‍ഗ്രസുമായി സഖ്യത്തിന് താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് കോണ്‍ഗ്രസ് മറ്റ് തന്ത്രങ്ങള്‍ പയറ്റാന്‍ ശ്രമിക്കുന്നത്. യു പിയില്‍ മോദി സര്‍ക്കാരുമായി എന്‍ ജി ഒകള്‍ അത്ര രമ്യതയിലല്ല നീങ്ങുന്നത്. അതുകൊണ്ട് തന്നെ എന്‍ ജി ഒകളെ കൂട്ട്പിടിച്ച് ബി ജെ പിക്കെതിരെ അണിനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എന്‍ ജി ഒകളില്‍ ജോലി ചെയ്യുന്ന സാമൂഹ്യ പ്രവർത്തകര്‍ക്ക് സംസ്ഥാനത്തെ ഉന്നതര്‍ മുതല്‍ താഴെ തട്ടിലുളള ജനവിഭാഗവുമായി വരെ നല്ല ബന്ധമുണ്ടെന്ന് ബോധ്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ നീക്കം. അതുപോലെ തന്നെ സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി പ്രത്യേക പ്രവര്‍ത്തകരെയും രാഹുല്‍ സജ്ജരാക്കിയിട്ടുണ്ട്.

അവരുടെ ഇടയില്‍ നിന്നുള്ള നേതാവെന്ന തോന്നലുണ്ടാക്കാനാണിത്. മേധാ പട്കറെ പോലുള്ള സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരെയും കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഓരോ സംസ്ഥാനത്തെയും ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശം. സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ക്കെല്ലാം തന്നെ മോശം പ്രതിച്ഛായ ഉളളവരായതിനാല്‍ അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരത്തപ്പെടുന്നത്.

ജോര്‍ദ്ദാന്‍ സദാഫിയയുടെ രംഗപ്രവേശനം ഗുണകരമാകുമെന്ന് കരുതുന്ന ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യു പിയില്‍ നിന്നും 50 സീറ്റെങ്കിലും ബി ജെ പിക്ക് നേടാനാകുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ച 71 സീറ്റിലും ആര്‍ എസ് എസ് സ്വന്തം പ്രവര്‍ത്തകരെയാണ് നിയോഗിച്ചിരിക്കുന്നത്. യു പിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ആര്‍ എസ് എസ് ജോയിന്റ് സെക്രട്ടറി കൃഷ്ണ ഗോപാലിനാണ് .ഏതൊക്കെ വിഷയങ്ങളില്‍ പാര്‍ട്ടി പ്രചാരണം നടത്തണം, ഏത് ഒക്കെ മേഖയിലാണ് ബി ജെ പിക്ക് വീഴ്ച സംഭവിച്ചത്, തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച ശേഷം കൃഷ്ണ ഗോപാല്‍ അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കും . ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ബി ജെ പി പ്രകടന പത്രിക തയ്യാറാക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close