Cover StorySportsTrending

ബുമ്രയ്ക്കെതിരെ ബാറ്റു ചെയ്യാൻ തനിക്ക് പോലും പേടിയാണെന്ന് വിരാട് കോലിയും

ഓസ്ടേലിയൻ വിജയത്തിന് ശേഷം ബൗളർ ബുമ്രയെ പുക‍ഴ്ത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി.പേസ് ബൗളിംഗിന് അനുകൂലമായ പിച്ചിൽ ബ്രുമ്രയോട് എതിരിടാൻ താൻ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് കോലി.ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ബുമ്രയുടെ മുഖമുദ്ര.

മെൽബണിലെ ജയം കൊണ്ട് ഇന്ത്യ നിർത്തില്ലെന്ന് കോലി ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നൽകി.മെൽബണിൽ ഓസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിച്ചില്ല.അതിന് കാരണമുണ്ട്.നാല്,അഞ്ച് ദിവസങ്ങളിൽ ബാറ്റിംഗ് പാടാണെന്ന് വ്യക്തമായിരുന്നു.രണ്ടാം ഇന്നിംഗ്സുകൂടി ബാറ്റ് ചെയ്ത് പരമാവധി വിജയലക്ഷ്യം ഓസ്ട്രേലിയക്ക് നൽകുകയായിരുന്നു ഉദ്ദേശമെന്നും കോലി വ്യക്തമാക്കി.

ബൗളിംഗ്,ബാറ്റിംഗ്,ഫീൽഡിംഗ് മേഖലകളിൽ മികച്ച പ്രകടനം പുറത്തെടുത്തതു കൊണ്ടാണ് ഇന്ത്യ ജയിച്ചതെന്ന് കോലി വ്യക്തമാക്കി.ബൗളർമാരെ കോലി പ്രത്യേകം പ്രശംസിച്ചു.ഏകദിനത്തിലെ പ്രകടനം ടെസ്റ്റിലും ആവർത്തിക്കാൻ ബുമ്രക്ക് ക‍ഴിഞ്ഞു.ടെസ്റ്റ് ടീമിൽ ഇടം പിടിക്കാൻ ബുമ്ര മികച്ച പ്രവർത്തനം നടത്തിയിരുന്നു.അതുകൊണ്ടാണ് സർപ്രൈസ് ആയി ബുമ്രയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതെന്നും കോലി വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close