Cover StoryFrom the EditorNationalNews

അഗസ്റ്റക്ക് മോഡി സർക്കാർ ചെയ്ത സഹായമെന്ത്?കോൺഗ്രസിന്‍റെ പ്രത്യാക്രമണം

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും രാഷ്ട്രീയ താത്പര്യം മുൻനിർത്ത് വേട്ടയാടുകയാണെന്ന് കോൺഗ്രസ്.അറസ്റ്റിലായ ക്രിസ്റ്റ്യൻ മിഷേൽ നേതാക്കളുടെ പേരുകൾ സൂചിപ്പിച്ചത് കേന്ദ്ര സർക്കാർ സമ്മർദ്ദം മൂലമാണ്.മോഡി സർക്കാർ അഗസ്റ്റ വെസ്റ്റ്ലാൻഡിന് ചെയ്ത സഹായങ്ങൾ കോൺഗ്രസ് അക്കമിട്ടു നിരത്തുന്നു.

ലോകസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി എൻഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ക്രിസ്റ്റ്യൻ മിഷേലിന്‍റെ മൊ‍ഴി തരപ്പെടുത്തുകയായിരുന്നു.എന്നാൽ മിഷേലുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ല.

അഗസ്റ്റ വെസ്റ്റ്ലാൻഡിനെ ബിജെപി സർക്കാർ സഹായിച്ചതിന് തെളിവുകൾ ഉണ്ടെന്ന് കോൺഗ്രസ് പറഞ്ഞു.യുപിഎ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയാണ് അഗസ്റ്റ വെസ്റ്റ് ലാൻഡ് എന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു.എന്നാൽ 2014 ഓഗസ്റ്റിൽ മോഡി സർക്കാർ കരിമ്പട്ടികയിൽ നിന്ന് കമ്പനിയെ ഒ‍ഴിവാക്കി അനർഹമായി സഹായിക്കുകയാണ് ഉണ്ടായത്.മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ കമ്പനിയെ പങ്കാളിയാക്കിയ കാര്യവും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.

2015ൽ ബെഗളുരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ അഗസ്റ്റയുടെ മാതൃസ്ഥാപനമായ ഫിൻമെക്കാനിക്കയ്ക്ക് കേന്ദ്ര സർക്കാർ പങ്കാളിത്തം ഉറപ്പു നൽകിയെന്ന് കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.ഇപ്പോൾ എൻഫോ‍ഴ്സ്മെന്‍റ് ഡയറ്കടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വ്യാജകഥ മെനയുകയാണെന്നും രൺദീപ് സുർജേവാല പ്രതികരിച്ചു.റാഫേൽ സംബന്ധിച്ച ആരോപണങ്ങളെ പ്രതിരോധിച്ച് അഗസ്റ്റ ഉന്നയിച്ച് ബിജെപി കോൺഗ്രസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്,

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close