BusinessCover StoryFrom the EditorNews

ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ പി‍ഴ ഈടാക്കിയത് മല്യ വെട്ടിച്ചതിനേക്കാൾ വലിയ തുക

വിജയ് മല്യ എത്രയോ ഭേദം.ക‍ഴിഞ്ഞ നാലു വർഷത്തിനിടെ പി‍ഴ ഇനത്തിൽ ബാങ്കുകൾ സാധാരണക്കാരിൽ നിന്ന് ഈടാക്കിയത് 10,000 കോടിയിലധികം രൂപ.ബാങ്കുകളെ വിജയ് മല്യയും മറ്റും കബളിപ്പിച്ചതിനേക്കാൾ അധികം വരും ഈ തുക.

വിജയ് മല്യ ബാങ്കുകൾക്ക് നൽകാനുളളത് ഏതാണ്ട് 9,000 കോടി രൂപയാണ്.രത്നവ്യാപാരി നീരവ് മോഡി വെട്ടിച്ചത് 11,300 കോടി രൂപയാണ്.ഇവരിൽ നിന്ന് നഷ്ടമായ തുക ഒരർത്ഥത്തിൽ രാജ്യത്തെ സാധാരണക്കാരിൽ നിന്ന് പി‍ഴ ഇനത്തിൽ പിടിക്കുകയാണ് ബാങ്കുകൾ.

2015 ഏപ്രിൽ മുതൽ 2018 സെപ്തംബർ വരെ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ പി‍ഴയിനത്തിൽ ഈടാക്കിയത് പതിനായിരത്തിലധികം കോടി രൂപയാണ്.അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല എന്നതിന്‍റെ പേരിൽ ,അനുവദിക്കപ്പെട്ടതിനേക്കാൾ കൂടുതലായി നടത്തിയ എടിഎം ഉപയോഗത്തിന്‍റെ പേരിലൊക്കെയാണ് സാധാരണക്കാരിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപയുടെ പി‍ഴ ഈടാക്കുന്നത്.

സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ ക‍ഴിഞ്ഞ നാലു വർഷത്തിനിടയിൽ പൊതുമേഖലാ ബാങ്കുകൾ ഈടാക്കിയ പി‍ഴത്തുക 6000 കോടിയിലധികമാണ്.എടിഎം ഉപയോഗത്തിന്‍റെ പേരിൽ ഈടാക്കിയത് 4,000ത്തിലധികം കോടി രൂപയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close