Cover StoryFrom the EditorNationalNews

കോൺഗ്രസിലേക്ക് മറ്റ് പാർട്ടികളുടെ നേതാക്കളുടെ ഒ‍ഴുക്ക്,ജാർഖണ്ഡിൽ ജെഡിയു സംസ്ഥാന പ്രസിഡണ്ട് കോൺഗ്രസിൽ

ജാർഖണ്ഡ് മുൻമന്ത്രിയും ജെഡിയു സംസ്ഥാനപ്രസിഡണ്ടുമായ ജലേസ്വർ മഹാതോ കോൺഗ്രസിൽ ചേർന്നു.കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

2000 മുതൽ 2009 വരെ ജെഡിയു എംഎൽഎ ആയിരുന്നു മഹാതോ.ബാഗ്മാര മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്തത്.നിതീഷ് കുമാർ നയിക്കുന്ന പാർട്ടിക്ക് കനത്ത പ്രഹരമാണ് സംസ്ഥാന പ്രസിഡണ്ടിനെ തന്നെ നഷ്ടമാകുന്നതിലൂടെ ഉണ്ടാവുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെയാണ് മഹാതോയുടെ കൂടുമാറ്റം.രാഹുൽ ഗാന്ധിയും മഹാതോയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ട്വീറ്റ് ചെയ്താണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.”ജാർഖണ്ഡ് മുൻമന്ത്രിയും ജനതാദൾ യുണൈറ്റഡ് പ്രസിഡണ്ടുമായ ശ്രീ ജലേശ്വർ മഹാതോയെ രാഹുൽ ഗാന്ധി കോൺഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.”കോൺഗ്രസ് ട്വിറ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close