Cover StoryFrom the EditorNationalNews

ബിജെപിയെ ഞെട്ടിച്ച് എൻഡിഎ ഘടകകക്ഷി അപ്ന ദൾ, പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തും

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിക്ക് വീണ്ടും തിരിച്ചടി. ഉത്തര്‍പ്രദേശിലെ എന്‍ ഡി എയിലെ മുഖ്യകക്ഷികളിലൊന്നായ അപ്‌നാദള്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നു. മോദിയുടെ മണ്ഡലമായ വാരാണാസിയില്‍ തനിച്ച് മത്സരിക്കാനാണ് അപ്നാദള്‍ പദ്ധതിയിടുന്നത്. 2019ലെ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുളള തര്‍ക്കത്തിനൊടുവിലാണ് അപ്നാദള്‍ ഇത്തരത്തിലുളെളാരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക –

https://youtu.be/OMHOGM1y5BM

ബിഹാറില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അസ്വാരസ്യത്തെ തുടര്‍ന്ന് ഉപേന്ദ്ര കുശ്വാഹയുടെ പാര്‍ട്ടിയായ ആര്‍ എല്‍ എസ് പി മുന്നണി വിടുകയും ,ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ബി ജെ പിയെ പ്രതിസന്ധിയിലാക്കി അപ്‌നാദള്‍ പുതിയ നീക്കവുമായി മുന്നിട്ടിറങ്ങുന്നത്. യു പിയില്‍ 9 എം എല്‍ എമാരും രണ്ട് എം പിമാരും അടങ്ങുന്ന അപ്‌നാദള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസി ഉള്‍പ്പെടെ പത്ത് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. പത്ത് മണ്ഡലങ്ങളില്‍ മത്സരിക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അപനാദള്‍ നേതൃത്വം അറിയിച്ചു. എന്നാല്‍ മുന്നണി വിടുമോ എന്ന് കാര്യത്തില്‍ ജനുവരി 7ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.

മുന്നണി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ എന്‍ ഡി എയുടെ ഒരു പരിപാടികളിലും പങ്കെടുക്കില്ലെന്ന് ഉറച്ച നിലപാടാണ് അപ്‌നാദള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പേ അപ്‌നാദള്‍ നേതാക്കളായ ആഷിഷ് പട്ടേലും, ഭാര്യയും കേന്ദ്രമന്ത്രിയുമായ അനുപ്രീയ പട്ടേലും ബി ജെ പിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിയില്‍ നിന്നും ബി ജെ പി പാഠം പഠിക്കണമെന്നാണ് ഇരു നേതാക്കളും പരസ്യമായി പ്രസ്താവന നടത്തിയത്. ഉത്തര്‍പ്രദേശില്‍ ബി ജെപിയെ കാത്തിരിക്കുന്നത് വലിയ തോല്‍വി ആണെന്നാണ് ആഷിശ് പട്ടേല്‍ നേരത്തെ പറഞ്ഞിരുന്നത്. സഖ്യകക്ഷികള്‍ പാര്‍ട്ടി വിട്ട് പോകുന്നത് തെരഞ്ഞെുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close