LifeSpecial

കോൺഗ്രസ്‌ ജയിച്ചു ദുർഗലാൽ ഷൂ ധരിച്ചു, 15 വർഷത്തിന് ശേഷം

15 വര്‍ഷം ഷൂ ധരിക്കാത്ത ഒരു പാര്‍ട്ടി പ്രവര്‍ത്തകന് ശപഥ സാഫല്യം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷൂ ധരിക്കുന്നത് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2003ലാണ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ദുര്‍ഗലാല്‍ കിരാഡ് ഷൂ ധരിക്കുന്നുവെങ്കില്‍ ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ കയറിയിട്ട് എന്ന പ്രതിജ്ഞ എടുത്തത്. പതിനഞ്ച് വര്‍ഷത്തിന് ശേഷം കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കിരാഡ് ഷൂ ധരിച്ചു. അതും മുഖ്യമന്ത്രിയുടെയും മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ തന്നെ.

2003ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 230 അംഗ സഭയില്‍ കോണ്‍ഗ്രസ് വെറും 38 സീറ്റിലേക്ക് ഒതുങ്ങിയതോടെയാണ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ ദുര്‍ഗലാല്‍ കിരാഡ് ഷൂ ധരിക്കുന്നുവെങ്കില്‍ ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ കയറിയിട്ട് എന്ന പ്രതിജ്ഞ എടുത്തത്. പതിനഞ്ച് വര്‍ഷമാണ് ഇതിനായി അദ്ദേഹം കാത്തിരുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതോടെ മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയിലെത്തി കിരാഡ് ഷൂ ധരിക്കുകയും ചെയ്തു. കമല്‍നാഥ് ഇതുസംബന്ധിച്ച ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പഴയ മുഖ്യമന്ത്രി ദിഗ് വിജയ സിങ്ങും പ്രമുഖ നേതാക്കളും ഈ ചെരുപ്പ് ധാരണം കാണാനായി എത്തിയിരുന്നു. കോണ്‍ഗ്രിന്റെ വിജയം ഉറപ്പാക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിച്ച കിരാഡിനെ പോലെയുള്ള പ്രവര്‍ത്തകര്‍ക്ക് ബിഗ് സല്യൂട്ട് എന്ന് കമല്‍നാഥ് ട്വീറ്റ് ചെയ്തു. രാജസ്ഥാനിലും പിസിസി അധ്യക്ഷനായ സച്ചിന്‍ പൈലറ്റും പരമ്പരാഗത തലപ്പാവായ സഫാ ധരിച്ചത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close