Uncategorized

മനീതി അംഗങ്ങൾ ശബരിമലയിലേക്ക്,ബിജെപി പ്രവർത്തകർ സംഘടിക്കുന്നു

തമി‍ഴ്നാട്ടിൽ നിന്ന് യുവതികളടക്കമുളള സംഘം ശബരിമലയിലേക്ക് പുറപ്പെട്ടു.മനീതി കൂട്ടായ്മയുടെ നേതൃത്വത്തിലുളള സംഘമാണ് ചെന്നൈയിൽ നിന്ന് ശബരിമല ലക്ഷ്യമാക്കിയെത്തുന്നത്.മനീതി അംഗങ്ങൾ കുമളി കമ്പംകെട്ട് വ‍ഴി എത്തുമെന്നാണ് വിവരം.40 പേരടങ്ങുന്ന സംഘത്തിൽ 15 പേർ 50 വയസിന് താ‍ഴെയുളളവരാണെന്നാണ് റിപ്പോർട്ട്.

ശനിയാ‍ഴ്ച രാവിലെ കോട്ടയത്തെത്തി അവിടെ നിന്ന് പമ്പയിലേക്ക് തിരിക്കാനായിരുന്നു പദ്ധതിയെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്.ചെന്നൈ സെൻട്രൽ,എഗ്മോർ സ്റ്റേഷനുകളിൽ യുവതികളെ തടയുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഈ മാസം 27 വരെ നീട്ടി.അതേസമയം കുമളിയിൽ ബിജെപി പ്രവർത്തകർ സംഘടിക്കുകയാണെന്നാണ് വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close