HealthTrending

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഗൗരവതരം. വിദഗ്ദ സമിതിയെ അയക്കും : കെകെ ശൈലജ ടീച്ചർ

തിരുവനന്തപുരം : അട്ടപ്പാടിയിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്ന വിഷയം സർക്കാർ ഗൗരവമായി കാണുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇതിന് തടയിടാൻ ഗർഭിണികൾക്കും അമ്മമാർക്കും ആശുപത്രികളിൽ വെച്ച്‌ പ്രത്യേക ചികിത്സയും ബോധവൽക്കരണവും നല്‍കും.

ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് പോകുമ്ബോഴും ഇതിന്റെ തുടർച്ച ഉറപ്പാക്കാൻ ജാഗ്രത പാലിക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയം പഠിക്കാൻ പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.

അട്ടപ്പാടിയിൽ ഈ വർഷം ഇതുവരെ മരിച്ചത് 13 നവജാത ശിശുക്കളാണ്. നിരവധി ആരോഗ്യ രക്ഷാ പാക്കേജുകളുണ്ടെങ്കിലും ഒന്നും ഫലപ്രദമാകുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close