Cover StoryLifeMovies

നസിറുദ്ധീൻ ഷായെയും വെറുതെ വിടാതെ സംഘപരിവാർ

നസിറുദ്ദീന്‍ ഷായ്ക്ക് എതിരെ പ്രതിഷേധം കടുപ്പിച്ച ഹിന്ദത്വ സംഘടനകള്‍ രംഗത്ത്.
പശുവിന്റെ പേരിലുളള കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് നസറുദ്ദീന്‍ ഷായ്‌ക്കെതിരെ ഹിന്ദത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനെത്തുടര്‍ന്ന് അജ്മീറില്‍ അദ്ദേഹം പങ്കെടുക്കാനിരുന്ന പരിപാടി സാഹിത്യോത്സവ സമിതി റദ്ദാക്കി. വലതുപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്നാണ് വിവരം.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക –

ഈ രാജ്യത്ത് പോലീസ് ഓഫീസറുടെ ജീവനേക്കാള്‍ വലുതാണ് പശുവിന്റെ ജീവന്‍ എന്നാണ് നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. മതഭ്രാന്ത് ഒരു വിഷം പോലെ രാജ്യത്ത് പടരുന്നുവെന്നും തന്റെ മക്കള്‍ ഈ രാജ്യത്താണ് വളരുന്നത് എന്നതില്‍ ആശങ്കയുണ്ടെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.. ഇതോടെയാണ് ഹിന്ദുത്വ വാദികള്‍ നടനെതിരെ രംഗത്തെത്തിയത്. അതേസമയം ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി നേതാവ് മഹേന്ദ്രനാഥ് പാണ്ഡെ നസറുദ്ദീന്‍ ഷായെ പാക് ചാരനെന്ന് വിളിച്ച് രംഗത്ത് എത്തി . നസറുദ്ദീന്‍ ഷാ പാക് ചാരനായി ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അദ്ദേഹം ആ കഥാപാത്രമായി മാറുകയാണ് എന്നും പാണ്ഡെ ആരോപിച്ചു.

നവനിര്‍മ്മാണ്‍ സേന പ്രസിഡണ്ട് അമിത് മേവാനി പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌ററ് 14ലേക്ക് ഷായ്ക്ക് പാകിസ്ഥാനിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമാണ് എങ്കില്‍ നസറുദ്ദീന്‍ ഷായ്ക്ക് പാകിസ്ഥാനിലേക്ക് പോകാമെന്നും പേടിയുളള മറ്റുളളവര്‍ക്കും അദ്ദേഹത്തിനൊപ്പം പോകാമെന്നും അമിത് മേവാനി പറഞ്ഞു. യുവമോര്‍ച്ച അടക്കമുളള സംഘടനകളും നടനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
വെള്ളിയാഴ്ച പരിപാടിയില്‍ പങ്കെടുക്കാനായി അദ്ദേഹം അജ്മീറിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയുടെ വേദിക്ക് നേരെ ഒരു സംഘം കല്ലെറിഞ്ഞു. പ്രതിഷേധക്കാരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള പോസ്റ്ററില്‍ കറുത്ത മഷി ഒഴിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയതെന്ന് സംഘാടകര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close