LifeMovies

വിനീത് ശ്രീനിവാസനും ആൻ എമിയും ആലപിച്ച ‘ജനാധിപൻ’ലെ പ്രണയഗാനം മ്യൂസിക്247 റിലീസ് ചെയ്തു

ഡിസംബർ 21, 2018, കൊച്ചി: മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ‘ജനാധിപൻ’ലെ പ്രണയഗാനം റിലീസ് ചെയ്തു. വിനു മോഹനും തനൂജ കാർത്തികും അഭിനയിച്ചിരിക്കുന്ന “എന്നാടീ കല്ല്യാണി” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ആൻ എമിയുമാണ്. അനിൽ പനച്ചൂരാന്റെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു.

തൻസീർ മുഹമ്മദ് കഥയൊരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്ന ജനാധിപനിൽ ഹരീഷ് പേരഡി, വിനു മോഹന്‍, ഹരിപ്രശാന്ത് എം ജി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ, പ്രദീപ് കോട്ടയം, തനൂജ കാർത്തിക്, ദിനേശ് പണിക്കർ, മാലാ പാർവതി, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി എന്നിവർ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. ദേവി എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ആർ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

ഗാനം കാണുവാൻ: https://www.youtube.com/watch?v=DHz7g-CjoG0

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close