Cover StoryTechnologyTrending

അനുമതിയില്ലാതെ ആരുടേയും കമ്പ്യൂട്ടറും മൊബൈലും നിരീക്ഷിക്കാം

രാജ്യത്തെ ഏതു കംപ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
എന്‍ഐഎ, സിബിഐ, ഐബി തുടങ്ങി 10 ഏജന്‍സികള്‍ക്കാണ് ഡേറ്റ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഇതുസംബന്ധിച്ച ഉത്തരവു പുറത്തിറക്കിയത്.

അതേസമയം, ഇക്കാര്യം ലോക്സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കംപ്യൂട്ടറുകളില്‍നിന്നുള്ള വിവരങ്ങള്‍ പിടിച്ചെടുക്കുന്നതിനാണ് ഇപ്പോഴത്തെ ഉത്തരവ്. നേരത്തെ ആഭ്യന്തര സെക്രട്ടറിയുടെ അനുവാദം വാങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു വ്യക്തികളുടെ ടെലിഫോണ്‍ കോള്‍ നിരീക്ഷിക്കാന്‍ അധികാരം കൊടുത്തിരുന്നു. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനായി 2011ലും ഉത്തരവില്‍ ഭേദഗതി വരുത്തിയിരുന്നു.ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജന്‍സികള്‍ക്കു ആഭ്യന്തര മന്ത്രാലയം നല്‍കുന്നത്. മുന്‍പ് മറ്റുള്ളവര്‍ക്ക് അയ്ക്കുന്ന ഡേറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ശേഖരിച്ചുവച്ചതും നിര്‍മിച്ചതുമായ ഏതു വിവരവും ഈ ഏജന്‍സികള്‍ക്കു പിടിച്ചെടുക്കാമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.ഇതോടെ, ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം.

അതേസമയം രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത ചോദ്യം ചെയ്തുളള കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. വിഷയം പാര്‍ലമെന്റില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ ക്രിമിനലുകളെപ്പോലെ കരുതുന്നത് എന്തിനാണെന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close