BusinessTechnology

ബാ​ങ്ക് ഇ​ട​പാ​ടു​ക​ള്‍ ഇ​ന്നു​ത​ന്നെ തീ​ര്‍​ത്തോ; കൂ​ട്ട അ​വ​ധി എ​ത്തു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ബാ​ങ്ക് ഓ​ഫീ​സ​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന വെ​ള്ളി​യാ​ഴ്ച​ത്തെ പ​ണി​മു​ട​ക്കോ​ടെ ദി​വ​സ​ങ്ങ​ളോ​ളം ബാ​ങ്കു​ക​ളുടെ ഷ​ട്ട​ര്‍ അ​ട​ഞ്ഞു കി​ട​ക്കാ​ന്‍ സാ​ധ്യ​ത. 20 മു​ത​ല്‍ 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഒ​രു ദി​വ​സം മാ​ത്ര​മാ​യി​രി​ക്കും ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ക.

ആ​ള്‍ ഇ​ന്ത്യ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ 21 ലെ ​സ​മ​ര​ത്തോ​ടെ​യാ​ണ് ബാ​ങ്ക് കൂ​ട്ട പൂ​ട്ട​ല്‍ ആ​രം​ഭി​ക്കു​ക. സ​മ​ര​ത്തി​നു ശേ​ഷ​മു​ള്ള ശ​നി​യാ​ഴ്ച ര ​ണ്ടാ​മ​ത്തെ ശ​നി എ​ന്ന നി​ല​യി​ല്‍ അ​വ​ധി​യാ​ണ്. ഞാ​യ​റാ​ഴ്ച​ത്തെ അ​വ​ധി ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച മാ​ത്ര​മാ​ണ് പി​ന്നീ​ട് ബാ​ങ്ക് തു​റ​ക്കു​ക. ചൊ​വ്വാ​ഴ്ച ക്രി​സ്മ​സ് അ​വ​ധി​ക്കു ശേ​ഷം വീ​ണ്ടും ബാ​ങ്ക് പ​ണി​മു​ട​ക്കം.

ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, ദേ​ന ബാ​ങ്ക്, വി​ജ​യ ബാ​ങ്ക് ല​യ​ന നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് ഡി​സം​ബ​ര്‍ 26 ലെ ​പ​ണി​മു​ട​ക്ക്. യു​ണെ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​നാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. ഇ​തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച​യാ​ണ് ബാ​ങ്ക് തു​റ​ന്നു​പ്ര​വ​ര്‍​ത്തു​ക. എ​ടി​എ​മ്മു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ബാ​ങ്കു​ക​ളു​ടെ കൂ​ട്ട പൂ​ട്ട​ല്‍ ബാ​ധി​ച്ചേ​ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close