SportsTrending

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് പുറത്ത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് നിന്ന് ഡേവിഡ് ജെയിംസ് രാജിവെച്ചു. ഈ സീസണിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് മാനേജ്‌മെന്റുമായി നടത്തിയ പരസ്പര ധാരണ പ്രകാരമാണ് നീക്കം.

ഈ സീസണില്‍ 12 കളികളില്‍ ഒരു കളിയില്‍ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്. കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് ജെയിംസ് ബ്ലാസ്‌റ്റേഴ്‌സില്‍ വീണ്ടും തിരിച്ചെത്തിയിരുന്നത്. ഇനി ആറു മത്സരങ്ങളാണ് സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ കോച്ചിനെ കൊണ്ടുവരുമോയെന്നത് വ്യക്തമല്ല.

ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും കഴിഞ്ഞ ദിവസം ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close