Uncategorized

രാഹുലിനെ ഇനിയും പപ്പുവെന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി, ബി.ജെ.പി കേന്ദ്രങ്ങളിൽ ഞെട്ടൽ

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പിന്തുണച്ച്‌ കേന്ദ്രമന്ത്രി രാംദാസ് അതാവാലെ രംഗത്തെത്തി. സോഷ്യൽ മീഡിയ കളിയാക്കുന്നത് പോലെ രാഹുലിനെ ഇനിയും പപ്പുമോനെന്ന് വിളിക്കാനാവില്ല. പക്വതയുള്ള ഒരു നേതാവായി അദ്ദേഹം വളർന്നിരിക്കുന്നുവെന്നും മഹാരാഷ്ട്രയിൽ നിന്നുള്ള പാർലമെന്റ് അംഗമായ രാംദാസ് വ്യക്തമാക്കി. തന്റെ മണ്ഡലത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയമാണ് രാഹുൽ ഗാന്ധി നേടിയിരിക്കുന്നത്. പപ്പുവെന്ന് വിളിച്ച്‌ കളിയാക്കിയിരുന്ന അദ്ദേഹം ഇന്ന് പക്വതയുള്ള ഒരു നേതാവായി വളര്‍ന്നിരിക്കുന്നു.എന്നാൽ ഈ സംസ്ഥാനങ്ങളിലെ തോല്‍വി ബി.ജെ.പിക്ക് മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.എയിൽ നിന്ന് പുറത്ത് പോകുന്നത് ശിവസേനയ്‌ക്ക് നല്ലതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close