Cover StoryFrom the EditorNationalNews

ഒടുവിൽ കെജ്രിവാളും രാഹുലിന്‍റെ ശക്തി മനസിലാക്കി,ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനോട് ആംആദ്മി പാർട്ടി സഖ്യ ചർച്ച ആരംഭിച്ചു

ലോകസഭ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം അവശേഷിക്കെ ഡൽഹിയിൽ വലിയ രാഷ്ട്രീയ നീക്കങ്ങൾ. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഡൽഹിയിൽ സഖ്യം രൂപീകരിച്ച് മത്സരിക്കുമെന്ന് സൂചന.

ഡൽഹിയിലെ ഏ‍ഴ് ലോകസഭാ സീറ്റുകളിൽ സഖ്യകക്ഷികളായി മത്സരിക്കാൻ കോൺഗ്രസ്-ആം ആദ്മി പാർട്ടി ചർച്ചകൾ ആരംഭിച്ചു.പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ആദ്യമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പങ്കെടുത്തപ്പോൾ തന്നെ ഇത് സംബന്ധിച്ച സൂചനകൾ ഉണ്ടായിരുന്നു.ആംആദ്മി ഉന്നതാധികാരസമിതിയിലെ ഒരു ഉന്നതനാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം.

ഇന്നലെ വരെ ശത്രുപക്ഷത്തായിരുന്നു ഇരുപാർട്ടികളും.കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ടു ചെയ്യുന്നതു പോലെയാണെന്ന് വരെ ഒരു ഘട്ടത്തിൽ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുളള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാതെ ഓഗസ്റ്റിൽ തെരഞ്ഞെടുപ്പിൽ നിന്ന് ആംആദ്മി പാർട്ടി വിട്ടു നിന്നിരുന്നു.കോൺഗ്രസ് തങ്ങളോട് വോട്ട് ചോദിക്കാത്തതുകൊണ്ടാണ് വിട്ടു നിൽക്കൽ എന്നായിരുന്നു വിശദീകരണം.ഡൽഹിയിൽ മാത്രമല്ല പഞ്ചാബിലും ഇരുപാർട്ടികളും ശത്രുപക്ഷത്തായിരുന്നു.

സീറ്റ് വിഭജനത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.അഞ്ചിൽ രണ്ട് സീറ്റുകൾ കോൺഗ്രസിന് നൽകാമെന്നാണ് എഎപി പറയുന്നത്.എന്നാൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുന്നു.എഎപി സഖ്യത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകത്തിന് ചെറിയ എതിർപ്പുണ്ടെങ്കിലും ചർച്ചകളുമായി മുന്നോട്ടു പോകാൻ ഹൈക്കമാണ്ട് തീരുമാനിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close