Cover StoryFrom the EditorNationalNews

സർക്കാർ നുണ പറഞ്ഞു,ഉത്തരവാദിത്തം കോടതിയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നു:കോൺഗ്രസ്

റാഫേൽ കേസിൽ സർക്കാർ കോടതിയിൽ നുണ പറഞ്ഞെന്ന് കോൺഗ്രസ്.പി‍ഴവ് തിരുത്തണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകുക വ‍ഴി ഉത്തരവാദിത്തം കോടതിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

ഈ അപേക്ഷ വ‍ഴി സർക്കാർ തെറ്റുകളുടെ ഉത്തരവാദിത്തം കോടതിയുടെ തലയിൽ കെട്ടിവയ്ക്കുകയാണ്.അവരത് കോടതിയിൽ കൃത്യമായി പറയണമായിരുന്നു.സുപ്രീംകോടതിയിൽ നിന്ന് പലതും മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്.സുപ്രീംകോടതിയുടെ മുന്നിൽ സത്യങ്ങൾ വന്നില്ല.സത്യം ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനാണ് സർക്കാർ ശ്രമിച്ചത്.ഇതുവരെ അവരുടെ നീക്കം വിജയകരമാണ്.-കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.

സാങ്കേതിക-വില വിവരങ്ങളുടെ കാര്യത്തിൽ ഇടപെടില്ല എന്നാണ് കോടതി പറഞ്ഞത്.അതുകൊണ്ട് റാഫേൽ ഇടപാട് സംയുക്ത പാർലമെന്‍ററി സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കപിൽ സിബൽ പറഞ്ഞു.

വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചതിന് സർക്കാരാണ് കുറ്റക്കാർ,കോടതിയല്ല.പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അറ്റോർണി ജനറലിനെ വിളിച്ചു വരുത്തണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close