Cover StoryFrom the EditorNationalNews

ബിജെപിയുമായി വിട്ടുവീഴ്ചയ്ക്കില്ല, രഥയാത്രക്ക് അനുമതി നിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനെർജി

ബംഗാളില്‍ ബി ജെ പിയുടെ രഥയാത്രയ്ക്കുളള അനുമതി നിഷേധിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി നടത്തുന്ന രഥയാത്രയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. രഥയാത്ര നടത്തുന്നത് മൂലം വലിയ തോതിലുളള ഗതാഗത തടസ്സം ജനങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍ ഈ അവസരത്തില്‍തന്നെ ഉത്സവങ്ങള്‍ക്കും, മറ്റ് പരിപാടികള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷതന്നെ വേണ്ടിവരുമെന്നും മമത പറഞ്ഞു.

അതേസമയം രഥയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി. ഡിസംബര്‍ ഏഴിന് ജനാധിപത്യ സംരക്ഷണ റാലി എന്ന് പേരിട്ട രഥയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ബി ജെ പി ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷായായിരുന്നു. സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളില്‍ രഥയാത്ര നടത്താനായിരുന്നു ബി.ജെ.പി തീരുമാനിച്ചിരുന്നത്. എന്നാല്‍, വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുന്നു എന്ന് ചുണ്ടിക്കാട്ടി സര്‍ക്കാര്‍ റാലിക്കുള്ള അനുമതി റദ്ദാക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close