Cover StoryNationalNews

ഭൂപേഷ് സിങ് ബാഗൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ തിങ്കളാഴ്ച

റായ്പൂർ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, കോൺഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഭൂപേഷ് സിങ് ബാഗലാണ് പുതിയ മുഖ്യമന്ത്രി. റായ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ബാഗലിന്റെ പേര് ഐക്യകണ്‌ഠ്യേന അംഗീകരിക്കുകയായിരുന്നു. നാല് പേരാണ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്നത്.

അന്തിമ തീരുമാനം എടുക്കാൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി  ചർച്ചകൾ നടത്തിയിരുന്നു. ഒടുവിൽ ശനിയാഴ്ച അന്തിമ തീരുമനമെടുത്തു. തൊട്ടുപിന്നാലെ റായ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം പേര് പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും. തിങ്കളാഴ്ച തന്നെയാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ.

നിലവിൽ ഛത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷനാണ് ഭൂപേഷ് ബാഗൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നവരിൽ പ്രധാനിയും ഇദ്ദേഹമായിരുന്നു. കോൺഗ്രസിന് മികച്ച വിജയം നേടാൻ ഛത്തീസ്ഗഡിൽ അവസരം ഒരുക്കിയത് ബാഗലിന്റെ പഴുതടച്ച പ്രവർത്തനങ്ങളാണെന്ന് നേരത്തെ കേന്ദ്രനേതൃത്വം വിലയിരുത്തുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close