Cover StoryFrom the EditorNationalNews

എൻ ഡി എ മന്ത്രി കോൺഗ്രസിലേക്കെന്ന് സൂചന

ആര്‍ എല്‍ എസ് പി അദ്ധ്യക്ഷനായ ഉപേന്ദ്ര കുശ്വാഹ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച കുശ്വാഹ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലുമായി കുശ്വാഹ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അഹമ്മദ് പട്ടേലിന്റെ ദില്ലിയിലുളള വസതിയിലെത്തിയാണ് കുശ്വാഹ കൂടിക്കാഴ്ച നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍, ബിഹാറിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍, ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഇതോടെ കുശ്വാഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രചാരണങ്ങള്‍ ശക്തിപ്പെടുകയാണ്.

പാര്‍ലമെന്റിലെ ശീതകാല സമ്മേളനം ആര്ംഭക്കുന്നതിന് തൊട്ടു മുന്നേയുളള കുശ്വാഹയുടെ രാജി ബി ജെ പിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി ജെ പി നേതൃത്വവുമായി നിരവധി തവണ ചര്‍ച്ച നടത്താന്‍ കുശ്വാഹ തയ്യാറായിരുന്നെങ്കിലും ബി ജെ പി അതിന് തയ്യാറായിരുന്നില്ല. ജെ ഡി യുവിനെ പിണക്കാതിരിക്കാനുളള തന്ത്രമായിരുന്നു ബി ജെ പിയുടെ ഈ നയത്തിന് പിന്നില്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെ ഡിയുവും സീറ്റുകള്‍ വീതിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ കുശ്വാഹ രാജിയിലേയ്ക്ക് നീങ്ങുകയായിരുന്നു. കോണ്‍ഗ്രസ്സിന് പ്രബലനായ ഒരു നേതാവില്ലാത്ത ബിഹാറില്‍ കുശ്വാഹയെ പാര്‍ട്ടിയില്‍ എത്തിച്ചാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close