Cover StoryFrom the EditorNationalNews

രാഹുൽ ഗാന്ധിക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ്,ശക്തമായ പ്രതികരണവുമായി കോൺഗ്രസ്

മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ മിന്നുംപ്രകടത്തിന്‍റെ ജാള്യത മറയ്ക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വംശീയ അധിക്ഷേപവുമായി ബിജെപി നേതാവ് കൈലാഷ് വിജയ വർഗിയ.ഒരു വിദേശ സ്ത്രീക്ക് ജനിച്ച സന്തതിക്ക് ഒരിക്കലും ദേശഭക്തനാവാൻ ക‍ഴിയില്ലെന്നും ഹൃദയത്തിൽ തൊടുന്ന ദേശസ്നേഹം അദ്ദേഹത്തിനുണ്ടാവില്ല എന്നും കൈലാഷ് വിജയ വർഗിയ ട്വിറ്ററിൽ കുറിച്ചു.

ബിജെപി നേതാവിന്‍റെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നു.മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിൽ നിന്നുളള മുറിവ് അദ്ദേഹത്തിന് ആ‍ഴമേറിയതാണ്.അദ്ദേഹത്തിന് മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കണം-കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇതിന് മുമ്പും വിജയവർഗിയ വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.ചില സീമകൾ ലംഘിക്കുന്ന സ്ത്രീകൾ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ബലാത്സംഗത്തെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞിരുന്നു.രാജ്യസ്നേഹിയാണെങ്കിൽ ഷാറൂഖിന്‍റെ റായീസിനേയല്ല ഋത്വിക് റോഷന്‍റെ കാബിലിനേയാണ് പിന്തുണക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close