Cover StorySportsTrending

ചരിത്രം തീർത്ത് പിവി സിന്ധു,ഒകുഹാരയെ തോത്പിച്ച് ബാഡ്മിന്‍ൺ വേൾഡ് ടൂർ കിരീടം

ലോക ബാഡ്മിന്‍റൺ ടൂർ ഫൈനലിൽ ഇന്ത്യൻ സൂപ്പർ താരം പിവി സിന്ധുവിന് കിരീടം.ജപ്പാനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുളള ഗെയിമുകൾക്കാണ് സിന്ധു തോത്പിച്ചത്.സ്കോർ – 21-19,21-17.ഇതാദ്യമായാണ് ലോക ബാഡ്മിന്‍റൺ ടൂർ ഫൈനലിൽ സിന്ധു കിരീടം നേടുന്നത്.കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് സിന്ധു.

62 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു കിരീടം നേടിയത്.വിജയത്തിന് ഏറെ വിയർപ്പൊ‍ഴുക്കേണ്ടി വന്നെങ്കിലും വിജയം സിന്ധുവിനോടൊപ്പം നിന്നു.തായ്ലന്‍ഡിന്റെ രചനോക്ക് ഇന്റനോണിനെ 21-16, 25-23 എന്ന സ്‌കോറിന് മറികടന്നായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close