Cover StoryFrom the EditorKeralaNews

കേരളത്തെ ഇളക്കി മറിക്കാൻ രാഹുലെത്തുന്നു,കെപിസിസി അ‍ഴിച്ചു പണിക്ക് അനുമതി

ലോകസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ സംസ്ഥാന കോൺഗ്രസിന് ഹൈക്കമാണ്ട് നിർദേശം നൽകി.അ‍ഴിച്ചു പണിയുമായി മുന്നോട്ട് പോകാൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രനാണ് നിർദേശം നൽകിയത്.ഇതിന്‍റെ ഭാഗമായി എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് 14 ജില്ലകളിലുമെത്തും.

ജനുവരി അവസാനം ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ വൻറാലി നടത്തും.ഇതിന്‍റെ മുന്നോടിയായായിരിക്കും മുകുൾ വാസ്നിക്ക് ജില്ലകൾ തോറും സന്ദർശനം നടത്തുക.ഓരോ ജില്ലയിലും ഓരോ ദിവസം മുകുൾ വാസ്നിക്ക് സന്ദർശിക്കും.മുല്ലപ്പളളിയും വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷും ക‍ഴിഞ്ഞ ദിവസം കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

എല്ലാ ജില്ലകളിലും താരതമ്യേന യുവനിരയാണ് തലപ്പത്തുളളത്.എന്നാൽ ഭാരവാഹിപ്പട്ടികയെ കുറിച്ച് ഹൈക്കമാണ്ടിന് അത്ര മതിപ്പില്ല.ജംബോ കമ്മിറ്റികളാണ് നിലവിലുളളത്.അതുകൊണ്ടു തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവർത്തിക്കാൻ ആരും തയ്യാറല്ല.ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ എന്തു ചെയ്യാനാവും എന്നതാണ് പരിശോധിക്കുന്നത്.തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി പുതിയ ഉപസമിതി എന്ന ആശയവും പരിഗണനയിലാണ്.രാഹുൽ കേരളത്തിലെത്തുന്നതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശം ഉച്ഛസ്ഥായിയിൽ ആകുമെന്നാണ് കേരള നേതൃത്വത്തിന്‍റെ പ്രതീക്ഷ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close