Cover StoryFrom the EditorNationalNews

കോൺഗ്രസ് ലക്ഷ്യംവച്ചത് നേടി,കമൽനാഥിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമതയും മായാവതിയും പങ്കെടുക്കും

മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥ് തിങ്കളാ‍ഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ സാക്ഷിയാവാൻ എത്തുന്നത് പ്രതിപക്ഷ നിരയിലെ സിംഹങ്ങൾ.പ്രതിപക്ഷ ഐക്യത്തിന് വേദിയാകുന്ന ചടങ്ങ് ഉച്ചയ.്ക്ക് ഒന്നരയ്ക്കാണ് നടക്കുക.

പ്രതിപക്ഷനിരയിലെ പ്രമുഖ മുഖ്യമന്ത്രിമാരായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു,കേരള മുഖ്യമന്ത്രി പിണറായി വിജയൻ,കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി, ബിഎസ്പി അധ്യക്ഷ മായാവതി,എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും.കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രണ്ട തവണ സത്യപ്രതിജ്ഞ ചെയ്ത ജംബൂരി മൈതാനത്താണ് മധുരപ്രതികാരമെന്നോണം കമൽനാഥിന്‍റേയും സത്യപ്രതിജ്ഞ.തിങ്കളാ‍ഴ്ച കമൽനാഥ് മാത്രമാണ് സത്യപ്രതിജ്ഞ ചെയ്യുക.ബാക്കി മന്ത്രിമാർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close