Cover StoryLifeSpecial

ചെന്നൈയിൽ നിന്ന് മുപ്പതിലധികം സ്ത്രീകൾ ശബരിമലയിലേക്ക്, വാർത്ത പുറത്തുവിട്ട് ദേശീയ മാധ്യമം

ചെന്നൈയിൽ നിന്ന് മുപ്പതിലധികംസ്ത്രീകൾ ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്‌. ഒരു ദേശീയ മാധ്യമമാണ് വാർത്ത പുറത്തു വിട്ടത്. 35 നും 45നും ഇടയിൽ ഉള്ളവരാണ് ഇവരെന്നും ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്ന മനിധി എന്ന സംഘടനയുടെ ഭാഗം ആണിവർ.

“ഞങ്ങൾ കടുത്ത അയ്യപ്പ ഭക്തരാണ്. സ്ത്രീകൾക്ക് സുപ്രീം കോടതി പ്രവേശനം അനുവദിച്ചു കഴിഞ്ഞു. ഞങ്ങൾക്കതിൽ ആഹ്ലാദമുണ്ട്. ശബരിമല ദർശനത്തിനെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാൻ പ്രതിഷേധക്കാർ തടയുന്നതിൽ സങ്കടമുണ്ട്. “സംഘത്തിലെ വസുമതി വസന്ത എന്ന സ്ത്രീ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഡിസംബർ 22 നാണ് ഇവർ ശബരിമലയിലേക്ക് തിരിക്കാൻ സാധ്യത എന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നത്. ഡിസംബർ 23നു ശബരിമലയിൽ എത്തിച്ചേരും എന്നാണ് കരുതുന്നത്.

സുപ്രീം കോടതി വിധിയുണ്ടെങ്കിലും ഇതുവരെ ഒരു യുവതിക്കും ശബരിമലയിൽ ദർശനം നടത്താൻ ആയിട്ടില്ല. ദർശനത്തിനെത്തിയ ഒരു ഡസൻ യുവതികളെങ്കിലും പ്രതിഷേധം മൂലം മടങ്ങിപ്പോകേണ്ടി വന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close