MoviesTrending

96 കന്നഡയിലേക്ക‌്; ജാനുവാകാൻ ഭാവന

വിജയ‌് സേതുപതി–-തൃഷ എന്നിവരൊന്നിച്ച സൂപ്പർഹിറ്റ‌് തമിഴ‌്ചിത്രം 96ന്റെ കന്നഡ പതിപ്പ‌് ഒരുങ്ങുന്നു. തൃഷ അവതരിപ്പിച്ച ജാനു എന്ന നായികാ കഥാപാത്രത്തെ കന്നഡയിൽ അവതരിപ്പിക്കുന്നത‌് മലയാളത്തിന്റെ പ്രിയ നായിക ഭാവന. വിജയ‌് സേതുപതി മനോഹരമാക്കിയ രാമചന്ദ്രൻ എന്ന കേന്ദ്രകഥാപാത്രമായി സൂപ്പർതാരം ഗണേഷ‌് എത്തും.

ഗണേഷും ഭാവനയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച‌് ഇതിന‌് മുമ്പ‌് പുറത്തിറങ്ങിയ സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. ആറുവർഷം  മുമ്പ‌് റോമിയോ എന്ന ചിത്രത്തിലായിരുന്നു ഇരുവരുമൊരുമിച്ചത‌്.  പൃഥ്വിരാജ‌് നായകനായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ആദം ജോൺ’ ആണ‌് ഭാവന അഭിനയിച്ച‌് പുറത്തിറങ്ങിയ അവസാന സിനിമ. തമിഴിൽ 96 എന്നായിരുന്നു പേരെങ്കിൽ കന്നഡയിലെത്തുമ്പോൾ 99 ആകും. പ്രീതം ഗുബ്ബയാണ‌്  സംവിധാനം. സിനിമ റീമേക്ക‌് ചെയ്യാൻ അനുമതി നൽകിയതായി 96ന്റെ സംവിധായകൻ പ്രേംകുമാർ പറഞ്ഞു.

വിജയ‌് സേതുപതിയും തൃഷയും ആദ്യമായി ഒന്നിച്ച 96 ഈ വർഷമിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നാണ‌്. മികച്ച വിജയം നേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. സ‌്കൂൾ കാലഘട്ടത്തിലെ പ്രണയവും ഗൃഹാതുരതയും ഒന്നിക്കുന്ന സിനിമ നവാഗതനായ പ്രേംകുമാർ ഏറെ കൈയൊതുക്കത്തോടെയാണ‌് ഒരുക്കിയത‌്. ട്വിസ‌്റ്റുകളോ അനാവശ്യ സീനുകളോ ഇല്ലാതെ രണ്ടരമണിക്കൂർ ഒഴുക്കോടെ നീങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ മികച്ചതായിരുന്നു. തെലുങ്കിൽ ഗാനങ്ങൾ ആരൊരുക്കും എന്നത‌് തീരുമാനമായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close