Cover StoryLifeMovies

മികച്ച അഭിനയം, തിരക്കഥ ഭദ്രം, ആരെയും അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, ലാലേട്ടന്റെ ഒടിയൻ ശരാശരിയിലും മുകളിൽ -റിവ്യൂ

കഥ –15 വർഷത്തെ “വനവാസ”ത്തിന് ശേഷം ഒടിയൻ മാണിക്യൻ തന്റെ ഗ്രാമമായ തേൻകുറിശിയിൽ എത്തുന്നു.എങ്ങിനെയാണ് മാണിക്യന്റെ വരവ് ആ ഗ്രാമത്തെയും ഗ്രാമീണരെയും ബാധിക്കുക?

റിവ്യൂ – മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്യൻ , മഞ്ജു വാര്യർ അവതരിപ്പിക്കുന്ന പ്രഭ,പ്രകാശ് രാജ് അവതരിപ്പിക്കുന്ന രാവുണ്ണി എന്നീ മൂന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളും കൊടുക്കൽ വാങ്ങലുകളുമാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഹരികൃഷ്ണന്റെ തിരക്കഥ ഈ കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു.

ഒടിയൻ എന്ന സിനിമയ്ക്കു മറ്റൊരു താളമാണ്. ആക്ഷൻ രംഗങ്ങളിൽ മാത്രമാണ് വേഗം ദൃശ്യമാകുന്നത്.ക്ലൈമാക്സിലേതടക്കം നാല് ആക്ഷൻ രംഗങ്ങൾ ഒന്നിനൊന്നു മെച്ചമാണ്.

15 വർഷത്തെ “സ്വയം പ്രഖ്യാപിത വനവാസത്തിനു “ശേഷം ഒടിയൻ മാണിക്യൻ തേൻകുറിശിയിൽ എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ഫ്ലാഷ്ബാക്കുകളിലൂടെയാണ് സഞ്ചാരം. മാണിക്യൻ, ബാല്യകാല സഖി പ്രഭ, തന്ത്രശാലിയായ പ്രഭയുടെ ബന്ധു രാവുണ്ണി എന്നിവരിലൂടെ കഥ വികസിക്കുന്നു. മാണിക്യനും രാവുണ്ണിയും തമ്മിലുള്ള പക പ്രഭയുടെ കുടുംബത്തിൽ വലിയ ആഘാതമുണ്ടാക്കുന്നതും തുടർന്ന് മാണിക്യൻ തേൻകുറിശി വിടുന്നതും പ്രേക്ഷകൻ കാണുന്നു.മടങ്ങിയെത്തുന്ന മാണിക്യൻ എന്ത് മാറ്റമാണ് ആ ഗ്രാമത്തിലും ആളുകളിലും ഉണ്ടാക്കുന്നത്?

മാസ്സ് ഡയലോഗുകളോ സീനുകളോ ഇല്ലാത്ത ഹരികൃഷ്ണന്റെ തിരക്കഥയെ യഥാതഥമായി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ ശ്രീകുമാറിന് ആയിട്ടുണ്ട്.

ഒടിയൻ മാണിക്യൻ ആയി മോഹൻലാൽ കസറി. മമ്മൂട്ടിയുടെ വിവരണവും ഗ്രാഫിക്സിന്റെ ഉപയോഗവും സാധാരണ മലയാള സിനിമ സങ്കല്പങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

മോഹൻലാലിനോളം മോഹൻലാലുമൊത്തുള്ള സീനുകളിൽ മഞ്ജു വാര്യർ മാറ്റുരക്കുന്നു. രാവുണ്ണി പതിവ് പോലെ പ്രകാശ് രാജിൽ ഭദ്രം.

ഷാജികുമാറിന്റെ ക്യാമറായാണ് മറ്റൊരു ഹൈലൈറ്റ്. എം ജയചന്ദ്രന്റെ ഗാനങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു, പ്രത്യേകിച്ച് ടൈറ്റിൽ ട്രാക്ക് കൊണ്ടാരം. പീറ്റർ ഹെയ്‌നിന്റെ സംഘട്ടന രംഗങ്ങൾ ലാൽ ആരാധകരെ കോരിത്തരിപ്പിക്കും എന്നത് തീർച്ച.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close