Cover StoryLifeMovies

ഹർത്താലിനെ കൂസാതെ ഒടിയൻ, റിലീസ് ആഘോഷമാക്കി മോഹൻലാൽ ആരാധകർ,ബിജെപി ഫേസ്ബുക്ക് പേജിൽ പൊങ്കാല

വൃശ്ചികം ഒന്നിന് ശശികല ടീച്ചറിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഈ ശബരിമല സീസണിലെ ആദ്യ ഹർത്താൽ ബിജെപി പ്രഖ്യാപിച്ചത്.പിന്നാലെ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ ബിജെപി ഹർത്താലിലേക്ക് പോയില്ല.തുടരെതുടരെ ഹർത്താൽ നടത്താനാവില്ല എന്നതായിരുന്നു നിലപാട്.

എന്നാൽ വേണുഗോപാലൻ നായരുടെ മരണത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തപ്പോൾ ബിജെപി ഈ തുടരെതുടരെ ഹർത്താൽ വാദം ഓർക്കുന്നില്ല.ഇതിനെതിരെ പാർട്ടി അണികളിൽ നിന്നു പോലും എതിർപ്പ് ശക്തമാണ്.

ഇതിനിടെയാണ് ഹർത്താലിനെ വകവെക്കാതെ നിശ്ചയിച്ച തിയ്യേറ്ററുകളിൽ മോഹൻലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ റിലീസ് ചെയ്യുന്നത്.സാധാരണ ഹർത്താലുകളിൽ സിനിമാ തിയ്യേറ്ററുകൾ തുറക്കാറില്ല.എന്നാൽ ഒടിയൻ റിലീസിന്‍റെ ഭാഗമായി പുലർച്ചെ നാലര മുതൽ തിയ്യേറ്ററുകൾ തുറന്നു.തിയ്യേറ്റർ പൂട്ടിക്കാൻ ബിജെപിക്കാർ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മോഹൻലാൽ ഫോൻസും രംഗത്തുണ്ട്.

അതേസമയം, ഹർത്താലിനെതിരെ ജനവികാരം ശക്തമാണ്.ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടുകളിലെ കമന്‍റ് ബോക്സുകളിൽ കടുത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്.ബിജെപിക്കാരെന്ന് അവകാശപ്പെടുന്ന ചിലർ തങ്ങൾ പാർട്ടിക്കൊപ്പമില്ലെന്ന് പേജിൽ പ്രഖ്യാപിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close