BusinessCover StoryFrom the EditorNews

കേന്ദ്രവുമായി അഭിപ്രായഭിന്നത, റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവെച്ചു

റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്നാണ് വിശദീകരണം. എന്നാൽ കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഡിസംബർ 14ന് നിർണായക resarve ബാങ്ക് ബോർഡ് മീറ്റിംഗ് നടക്കാൻ ഇരിക്കെയാണ് ഊർജിത് പട്ടേലിന്റെ രാജി.

കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം നിലനിൽക്കെ ആണ് ഊർജിത് പട്ടേലിന്റെ രാജി. 2019 സെപ്റ്റംബറിൽ ആണ് ഊർജിത് പട്ടേലിന്റെ കാലാവധി അവസാനിക്കുന്നത്. കേന്ദ്രവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രഘുറാം രാജൻ പുറത്തു പോയ ഒഴിവിലാണ് ഊർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ ആകുന്നത്.

നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരുമായി ഊർജിത് പട്ടേലിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി റിപോർട്ടുകൾ വന്നിരുന്നു . ധനമന്ത്രി അരുൺ ജെയ്‌റ്റിലി ഒരുവേള റിസർവ് ബാങ്കിനെ വിമർശിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close