Cover StoryFrom the EditorNationalNews

പ്രവചനം തെറ്റാത്ത ടുഡേയ്സ് ചാണക്യയും കോൺഗ്രസിനൊപ്പം,ബിജെപിയുടെ മൂന്ന് സംസ്ഥാനങ്ങളും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് ചാണക്യയുടെ പ്രവചനം

നടത്തിയ ഭൂരിഭാഗം സർവേകളും യാഥാർത്ഥ്യമായിട്ടുളള ടുഡേയ്സ് ചാണക്യയുടെ സർവേകളിൽ ബിജെപിയുടെ മൂന്ന് സംസ്ഥാനങ്ങളും കോൺഗ്രസിന്.

ഛത്തിസ്ഗഢിൽ കോൺഗ്രസ് 50 സീറ്റുകൾ നേടും.ബിജെപിയാകട്ടെ 36ലേക്ക് ചുരുങ്ങും.മറ്റുളളവർക്ക് നാല് സീറ്റുകൾ ലഭിക്കും.42 ശതമാനം വോട്ടാണ് കോൺഗ്രസ് നേടുക.ബിജെപിക്ക് 38 ശതമാനം വോട്ട് ലഭിക്കും.മറ്റുളളവർക്കാണ് 20 ശതമാനം വോട്ട്.

മധ്യപ്രദേശിലും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും.കോൺഗ്രസ് 125 സീറ്റ് നേടും.ബിജെപിക്കു ലഭിക്കുക 103 സീറ്റ്.മറ്റുളളവർ 2 സീറ്റ് നേടും.കോൺഗ്രസിനാകെ ലഭിക്കുക 45 ശതമാനം വോട്ടാണ്.ബിജെപിക്ക് ലഭിക്കുക 41 ശതമാനം വോട്ട്.മറ്റുളളവർക്ക് 14 ശതമാനം വോട്ടാണ് ലഭിക്കുക.

രാജസ്ഥാനിൽ കോൺഗ്രസ് 123 സീറ്റോടെ അധികാരത്തിൽ വരും.ബിജെപിക്ക് 68 സീറ്റ് ലഭിക്കും.മറ്റുളളവർക്ക് 8 സീറ്റ് ലഭിക്കും.കോൺഗ്രസിന് 47 ശതമാനം വോട്ടും ബിജെപിക്ക് 37 ശതമാനം വോട്ടും മറ്റുളളവർക്ക് 16 ശതമാനം വോട്ടുമാണ് ടുഡേയ്സ് ചാണക്യ പ്രവചിക്കുന്നത്.

സാധാരണ തെറ്റാത്ത പ്രവചനങ്ങളാണ് ടുഡേയ്സ് ചാണക്യയുടേത് എന്നതാണ് യാഥാർത്ഥ്യം.2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ് നിയമസഭകളിലേയും ടുഡേയ്സ് ചാണക്യ പ്രവചനങ്ങൾ യാഥാർത്ഥ്യത്തോട് അടുത്തു നിന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close