Cover StorySportsTrending

ഗോൾ മ‍ഴയിൽ കാനഡയെ തോത്പിച്ച് ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ

നാലാം ക്വാർട്ടറിൽ നാല് ഗോളുതിർത്ത് ഇന്ത്യ കാനഡയെ നിലംപരിശാക്കി.കലിംഗ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളെ സാക്ഷി നിർത്തി കാനഡാ വധം ആടിയതോടെ 5-1ന് ജയിച്ച് ഇന്ത്യ ക്വോർട്ടറിൽ പ്രവേശിച്ചു.

ഗോൾ ശരാശരിയിൽ ബെൽജിയത്തെ മറികടന്ന് പൂൾ സിയിൽ ഒന്നാമതായാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്.13നാണ് ഇന്ത്യയുടെ ക്വാർട്ടർ മത്സരം.

തുടക്കത്തിൽ മികച്ച രണ്ട് അവസരങ്ങൾ തുലച്ച ഇന്ത്യ പെനാൽട്ടി കോർണറിലൂടെ ആദ്യ ഗോൾ നേടി.പിന്നീടുളള രണ്ട് ക്വാർട്ടറിലും കാനഡ ഇന്ത്യയെ ചെറുത്തുനിന്നു.പിന്നാലെ സമനില ഗോളും നേടി.ഇതോടെ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മോഹങ്ങൾക്ക് മങ്ങലേറ്റു.എന്നാൽ അവസാന ക്വാർട്ടറിൽ ഇന്ത്യ സംഹാരതാണ്ഡവമാടി.നാല് ഗോളുകൾ ഒന്നിനു പുറകെ ഒന്നായി വന്നപ്പോൾ കാനഡ കരഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close