Cover StoryFrom the EditorNationalNews

മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നു എക്സിറ്റ് പോൾ, കോൺഗ്രസ്‌ ശക്തമായ തിരിച്ചു വരും

മധ്യപ്രദേശില്‍ ഇത്തവണ ഭരണകക്ഷിയായ ബിജെപിയുടെ സ്ഥിതി അപകടത്തിലാണ് എന്നാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ എന്നാണ് പുറത്ത് വന്നിരിക്കുന്ന എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. എക്‌സിറ്റ് പോളുകളുടെ ശരാശരി പ്രകാരം പതിനഞ്ച് വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 122 സീറ്റുവരെ നേടുമെന്നും ബിജെപി 102 മുതല്‍ 120 സീറ്റിലേക്ക് ഒതുങ്ങുമെന്നുമാണ് വിവിധ എക്‌സിറ്റ് പോളുകളുകളുിടെ കണക്ക് സൂചിപ്പിക്കുന്നത്. മറ്റുള്ളവര്‍ 4 മുതല്‍ 11 സീറ്റുകള്‍ വരെ നേടിയേക്കാം. കാര്‍ഷിക മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ആജ് തക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനു നേരിയ മുന്‍തൂക്കം ആജ് തക് നല്‍കുന്നു. ബിജെപി 102 മുതല്‍ 120 സീറ്റുവരെ നിര്‍ണായക പോരാട്ടത്തില്‍ സ്വന്തമാക്കിയേക്കുമെങ്കിലും കോണ്‍ഗ്രസ് ഇതിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍ പറയുന്നു.

ആജ് തക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മധ്യപ്രദേശില്‍ പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനു നേരിയ മുന്‍തൂക്കം ആജ് തക് നല്‍കുന്നു. ബിജെപി 102 മുതല്‍ 120 സീറ്റുവരെ നിര്‍ണായക പോരാട്ടത്തില്‍ സ്വന്തമാക്കിയേക്കുമെങ്കിലും കോണ്‍ഗ്രസ് ഇതിനെ മറികടക്കുമെന്ന് എക്സിറ്റ് പോള്‍ പറ!യുന്നു. മറ്റുള്ളവര്‍ക്കാവട്ടെ നാല് മുതല്‍ 11 സീറ്റുവരെ ലഭിക്കും.

മധ്യപ്രദേശ് കോണ്‍ഗ്രസ് ഭരിക്കുമെന്നാണ് റിപ്പബ്ലിക്ക് ടിവിയുടെ പ്രവചനം. കോണ്‍ഗ്രസിന് 112ഉം ബിജെപിക്ക് 108ഉം സീറ്റുകളാണ് പ്രവചിക്കുന്നത്. മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.
15 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്നു സംസ്ഥാനമാണ് മധ്യപ്രദേശ് എന്നാല്‍ കടുത്ത ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ച ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണുളളത്. ആ പ്രതീക്ഷകള്‍ തകരില്ല എന്നാണ് എബിപി-ലോക്നീതി csds എക്സിറ്റ് പോള്‍ പ്രവചനം.126ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കും എന്നാണ് എബിപി-ലോക്നീതി സിഎസ്ഡിഎസ് എക്സിറ്റ് പോള്‍ പ്രവചനം. അതേസമയം ഭരണകക്ഷിയായ ബിജെപി 94 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടതായി വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 165 സീറ്റുകള്‍ നേടിയ ഇടത്ത് നിന്നാണ് ബിജെപിയുടെ ഈ തകര്‍ച്ച. മറ്റുളളവര്‍ക്ക് 10 സീറ്റുകളാണ് എബിപി-ലോക്നീതി സിഎസ്ഡിഎസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

മധ്യപ്രദേശിലെ റിപ്പബ്ലിക്-സി വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണ 58 സീറ്റുകള്‍ ആയിരുന്നു മധ്യ പ്രദേശില്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അത് 110 നും 120 നും ഇടയില്‍ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം. മറ്റുള്ളവര്‍ 10നും 14 നും ഇടയില്‍ സീറ്റുകള്‍ നേടും.230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയില്‍ ഭരണം പിടിക്കാന്‍ 116 സീറ്റുകള്‍ വേണം. ന്യൂസ് 24- പേസ് മീഡിയ സര്‍വ്വേ പ്രകാരം തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ് കാണുന്നത്. ബിഎസ്പിയ്ക്ക് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്ന പ്രവചനവും വിശ്വാസ്യയോഗ്യമല്ല.

ബിജെപിയുടെ കുത്തക സംസ്ഥാനം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന, ഹിന്ദുസ്ഥാന്റെ ഹൃദയമായ മധ്യപ്രദേശില്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് കടുത്ത മത്സരമാണ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നും നേരിടേണ്ടി വന്നത്. 2003 തൊട്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കാറ്റ് മാറി വീശുമോ എന്നതാണ് രാജ്യം ആകാംഷയോടെ ഉറ്റ് നോക്കുന്നത്.പുറത്ത് വന്നിരിക്കുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പോലെ പ്രതീക്ഷയും നിരാശയും നല്‍കുന്നവയാണ്. ബിജെപി നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും അധികാരം നിലനിര്‍ത്തുമെന്ന് ചില സര്‍വ്വേഫലങ്ങള്‍ പറയുമ്‌ബോള്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം നേടും എന്നുളള പ്രവചനങ്ങളുമുണ്ട്. തൂക്ക്സഭയ്ക്കുളള സാധ്യതകളും തള്ളിക്കളയാവുന്നതല്ല. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാവും എന്നതും മധ്യപ്രദേശിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close